പെരിന്തല്‍മണ്ണ സെമിയില്‍



               മൊറയൂര്‍ : റോയല്‍ റെയിന്‍ബോ ഫുട്ബോള്‍ മത്സരത്തില്‍ ഇന്നലെ നടന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ മിന്‍‌ഹാ വളാഞ്ചേരി ബി&ജി പെരിന്തല്‍മണ്ണയോട് പൊരുതി തോറ്റു. മൊറയൂര്‍ സെവന്‍സില്‍ ഈ വര്‍ഷം നടന്ന ഏറ്റവും നല്ല മത്സരമായിരുന്നു ഇന്നലെ നടന്നത്. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ ഗോള്‍ കീപ്പര്‍ മിഷാദ് നടത്തിയ മിസ്സ് പാസ് ബി&ജിയുടെ ഉസ്സോ വലയിലാക്കുകയായിരുന്നു. പന്ത്രണ്ടാം മിനുട്ടില്‍ വളാഞ്ചേരിയുടെ റൈറ്റ് ഔട്ട് ജോണ്‍ മൈക്കിള്‍ തൊടുത്തു വിട്ട ഷോട്ട് സൈഡ് ബാറില്‍ തട്ടിയതോടെ ഗ്യാലറി ഇളകി മറിഞ്ഞു. തുടര്‍ന്ന് ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ആദ്യ പകുതി 1-0 ത്തില്‍ അവസാനിച്ചു.
                   രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കളി കയ്യാം കളിയിലേക്ക് നീങ്ങിനെങ്കിലും റഫറി ആലിക്കോയ ഇടപെട്ട് ശാന്തമാക്കി. അഞ്ചാം മിനുട്ടില്‍ ഉയര്‍ന്ന് വന്ന ബോള്‍ ലെഫ്‌റ്റ് വിങ്ങ് മാലിക്കിനും ഗോള്‍ കീപ്പര്‍ മിര്‍ഷാദിനു മിടയില്‍ വന്ന മിസ് അണ്ടര്‍ സ്റ്റാന്റിങ്ങ് ഉസ്സോ വീണ്ടും ഗോളാക്കി (2-0). പത്താം മിനുട്ടില്‍ വളാഞ്ചേരിയുടെ സെന്റര്‍ ഫോര്‍വേര്‍ഡ് ലിയോണല്‍ തോമസും ബ്&ജി സ്റ്റോപ്പര്‍ ബാക്ക് നജുവും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. പതിമൂന്നാം മിനുട്ടില്‍ ലിയോണല്‍ തോമസ് ഉസ്സോയെ വയറ്റത്ത് ചവിട്ടിയതിനാല്‍ മഞ്ഞ കാര്‍ഡ് കാണുകയും തുടര്‍ന്നുള്ള ഫ്രീ കിക്ക് മുഹമ്മദ് റാഫി ഗോളാക്കിയതോടെ 3-0 ത്തിനു ബ്&ജി പെരിന്തല്‍മണ്ണ മുന്നിലെത്തി. വളാഞ്ചേരിയുടെ ഗോള്‍ കീപ്പര്‍ മോശം പ്രകടനമാണ്‍ കാഴ്ച്ച വെച്ചത്. പതിനഞ്ചാം മിനുട്ടില്‍ ഫൌള്‍ ചെ‌യ്‌തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബി&ജി സ്റ്റോപ്പര്‍ ബാക്ക് നജുവിനു ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ പുറത്ത് പോവേണ്ടിവന്നത് കളിയുടെ ഗതി മാറ്റി മറിച്ചു. തൊട്ടടുത്ത സെകന്റ് മുതല്‍ കളിയുടെ നിയന്ത്രണം വളാഞ്ചേരിയുടെ കയ്യിലായി. പിന്നിടങ്ങോയ്യുള്ള ജീവന്‍ മരണ പോരാട്ടത്തില്‍ മുന്നേറ്റങ്ങളും ഫൌളുകളും കാര്‍ഡുകളും കോണ്ട് നിറഞ്ഞു. ഗ്യാലറി പൂര്‍ണമായും ആവേശഭരിതമായി. പതിനെട്ടാം മിനുട്ടി ജോണ്‍ മൈക്കിള്‍ ഹെഡറിലൂടെ ഒരു ഗോള്‍ മടക്കിയതോടെ വളാഞ്ചേരിയില്‍ ആത്മവിശ്വാസം വര്‍ധിച്ചു. തുടര്‍ന്നു വളാഞ്ചേരി നടത്തിയ ചടുലമായ മുന്നേറ്റത്തില്‍ ക്രോസ് പാസിലൂടെ ലഭിച്ച ബോള്‍ ഇരുപത്തി രണ്ടാം മിനുട്ടില്‍ ജൂനിയര്‍ മൈക്കിള്‍ വലയില്‍ കുരുക്കി മത്സരം 3-2 ല്‍ എത്തിയതോടെ കാണികളും മുള്‍മുനയിലായി. പിന്നീട് അവസാന ഗോളൊന്ന് മടക്കാന്‍ വേണ്ടി വളാഞ്ചേരി നല്ല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്&ജിയുടെ ഗോള്‍ കീപ്പര്‍ നിഷാദ് തന്റെ മികച്ച ഫോമിലൂറ്റെ എല്ലാം രക്ഷപെടുത്തി. ഇരുപത്തിയഞ്ചാം മിനുട്ടില്‍ ബി&ജിയുടെ പകരക്കാരനയി ഇറങ്ങിയ കളിക്കാരന്‍ വളാഞ്ചേരിയുടെ ജൂനിയര്‍ മൈക്കിളിനെ ഫൌള്‍ ചൈതതിനെ തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ അഞ്ചുമിനുറ്റോളം തമ്മിടിച്ചു. പ്രശനം പരിഹരിക്കാന്‍ റഫറി ആലിക്കോയ വളരെ ബുദ്ധിമുട്ടി. തുടര്‍ന്ന് ബി&ജി യുടെ ഹൈദറും വളാഞ്ചേരിയുടെ ജൂനിയര്‍ മൈക്കിളും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. കളിയുടെ അവസാന നിമിഷം വരെ പൊരുതിയ വളാഞ്ചേരി 3-2 നു പരാജയപെട്ടു. ഗ്രൌണ്ടില്‍ തുടങ്ങിയ സംഘര്‍ഷം കളികഴിഞ്ഞപ്പോള്‍ ചെറിയ തോതില്‍ ഗ്യാലറിയിലേക്കും പടര്‍ന്നു. 
      നാളെ ലീഗ് റൌണ്ടിലെ ആദ്യ സെമി ഫൈനലില്‍ പൊന്നൂസ് വള്ളുവമ്പ്രവും ബ്&ജി പെരിന്തല്‍മണ്ണയും തമ്മില്‍ ഏറ്റു മുട്ടും

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment