സംയുക്ത ജേതാക്കളായി വള്ളുവമ്പ്രവും പെരിന്തല്‍മണ്ണയും

           മൊറയൂര്‍ :റോയല്‍ റൈന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫൂട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ പൊന്നൂസ് വള്ളുവമ്പ്രത്തിനേയും ബി&ജി പെരിന്തല്‍മണ്ണയേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു.
           ഏതാണ്ട് 60 മിനുട്ട് നീണ്ടു നിന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് മത്സരം സമനിലയില്‍ പിരിഞ്ഞു. വളരെ നല്ല കളിയാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. തുടക്കത്തില്‍ തന്നെ അക്രമിച്ചു കളിച്ച് ബി&ജി വള്ളുവമ്പ്രത്തിന്റെ പോസ്റ്റിലേക്ക് നിരവധി തവണ ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോളാക്കുവാന്‍ സാധിച്ചില്ല. പതിമൂന്നാം മിനുട്ടില്‍ ബി&ജിയുടെ ഫ്രാന്‍സിസിനെ ഫൌള്‍ ചൈതതിനെത്തുടര്‍ന്ന് വള്ളുവമ്പ്രത്തിന്റെ  ഷനൂബ് മഞ്ഞക്കാര്‍ഡ് കണ്ടു.പതിനഞ്ചാം മിനുട്ടില്‍ ഫൌളിനു കിട്ടിയ ഫ്രീകിക്ക് വള്ളുവമ്പ്രത്തിന്റെ ബാക്ക് റഫീക്കസന്‍ പോസ്റ്റിലെത്തിച്ചു. പത്തൊന്‍പതാം മിനുട്ടില്‍ കളി സഘര്‍ഷത്തിലേക്ക് പോയി, ബി&ജി യുടെ ഉസ്സോയെ ഫൌള്‍ ചൈതതിനെത്തുടര്‍ന്ന് ഉസ്സോയും വള്ളുവമ്പ്രത്തിന്റെ മര്‍സൂക്കും തമ്മില്‍ അടിയായി.ഇതോടെ കാണികളും ഗ്രൌണ്ടിലിറങ്ങി അടിയുണ്ടാക്കി മത്സരം 5 മിനിട്ടോളം തടസ്സപ്പെട്ടു. പിന്നീട് പോലീസെത്തി സഘര്‍ഷം നിയന്ത്രിച്ചു.ഇരുപത്തിമൂന്നാം മിനുട്ടില്‍ ബി&ജിക്കു വേണ്ടി ഉസ്സോ നടത്തിയ സെല്‍ഫ് മുന്നേറ്റം 1-1 എന്ന സ്കോറിലെത്തിച്ചു.കളി തീരാന്‍ ഒരു മിനുട്ട് ബാക്കി നില്‍ക്കെ ലെഫ്റ്റ് ഫോര്‍വേഡ് ഒനേക്കെ ഗോളാക്കിയതോടെ ആദ്യപകുതി വള്ളുവമ്പ്രം 2-1 ന് മുന്നിട്ട് നിന്നു.
         രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അക്രമിച്ചു കളിച്ച ബി&ജി നിരവധി ഗോളവസരങ്ങള്‍ പാഴാക്കി. പതിനഞ്ചാം മിനുട്ടില്‍ ബി&ജിയുടെ ഫ്രാന്‍സിസ് ഹെഡ് ചൈത ബോള്‍  വേള്‍ഡ് കപ്പിലെപ്പോലെ റഫീക്കസന്റെ മാന്ദ്രിക കൈ രക്ഷപ്പെടുത്തിയതിനെത്തുടര്‍ന്ന് കളിക്കാര്‍ റഫറിയുമായി വാക്കു തര്‍ക്കമുണ്ടാവുകയും ചൈതു. പനാല്‍റ്റിക്കു ഏറെ സാധ്യതയുണ്ടയിരുന്നിട്ടും  പക്ഷെ റഫറി വള്ളുവമ്പ്രത്തിനു അനുകൂലമായാണ് വിധിച്ചത്. തുടര്‍ന്ന് റഫറിയും ലൈന്‍ റഫറിയും നടന്ന സംവാദത്തില്‍ കോര്‍ണര്‍ കിക്കിനു വിധിച്ചു. പതിനെട്ടാം മിനുട്ടില്‍ ഒനേക്കെ നല്‍കിയ ക്രോസ് പാസ്സിലൂടെയുള്ള സുവര്‍ണാവസരം വള്ളുവമ്പ്രത്തിന്റെ സുനീഷ് പാഴാക്കുകായായിരുന്നു. ആക്രമിച്ചു കളിച്ച ബി&ജി ഇരുപത്തിനാലാം മിനുട്ടില്‍ ഉസ്സോയിലൂടെ സമനില ഗോള്‍ നേടി. കളി 2-2 എന്ന സ്കോറില്‍ അവസാനിച്ചു
         മത്സരം സെവന്‍സ് ഫൂട്ട് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് കളിക്കരുമായി പരിചയപ്പെട്ടു. കൊണ്ടോട്ടി സി ഐ ബാബു ട്രോഫികള്‍ വിതരണം ചൈതു. നല്ല കളിക്കാരനായി വള്ളുവമ്പ്രത്തിന്റെ ഇമ്മാനുവലിനെ തിരഞ്ഞെടുത്തു.ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരന്‍ 11 ഗോളുമായി ബി&ജിയുടെ ഉസ്സോയും നല്ല ഗോള്‍ കീപ്പറായി ബി&ജിയുടെ തന്നെ നാഷിദിനെയും തിരഞ്ഞെടുത്തു.നല്ല കാണിയായി വെള്ളൂരിലെ രാമനെയും തിരഞ്ഞെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment