യൂത്ത് ലീഗ് ഗ്രൂപിസം: പഞ്ചായത്ത് കമ്മിറ്റിയില്‍ കാലുവാരി

       മോങ്ങം: മുസ്ലിം ലീഗില്‍ ഗ്രൂപ്പ് തര്‍ക്കങ്ങളും കുതികാല്‍ വെട്ടലും രൂക്ഷമാകുന്നു. മോങ്ങത്തെ പ്രാദേശിക മുസ്ലിം ലീഗില്‍ അടുത്തകാലത്തായി രൂക്ഷമായ ഗ്രൂപ്പിസം പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം അല്‍‌പ്പം ശമനമുണ്ടായിരുന്നുവെങ്കിലും വീണ്ടും ശക്തമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മൊറയൂര്‍ പഞ്ചായത്തിലെ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോങ്ങത്തെ ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകന്മാര്‍ ഭാരവാഹികളായി വരുന്നതിനെതിരെ മോങ്ങം ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റി ചരട് വലികളും കാലുവാരലുകളുമായി രം‌ഗത്ത് വന്നത് പ്രശ്‌നം രൂക്ഷമാക്കുന്നു.
          പ്രാദേശികമായി മുസ്ലിം ലീഗിലെ ഗ്രൂപ്പിസം പുതിയ തലമുറ ഏറ്റെടുത്തതോടെ മുന്‍‌കാലത്തേക്കാളും ഇപ്പോള്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ മെമ്പെറുമായ സി കെ മുഹമ്മദ് നേതൃത്വം നല്‍കുന്ന ഒരു വിഭാഗവും കരിമ്പിങ്ങല്‍ മുഹമ്മദലി എന്ന മസ്‌ത നാണി നേതൃത്വം നല്‍കുന്ന മറുവിഭാഗവുമാണ് ഇപ്പോഴത്തെ ഗ്രൂപ്പിസത്തിലെ പ്രധാന കക്ഷികള്‍ .
          25 മെമ്പര്‍മാരെ ചേര്‍ക്കുന്ന ഓരോ പ്രവര്‍ത്തകന്‍‌മാരും അതാത് യൂണിറ്റില്‍ നിന്നും പഞ്ചായത്ത് കൗണ്‍സിലര്‍മാരായി വരേണ്ടതും അതില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരുമാണ് പഞ്ചായത്ത് ഭാരവാഹികള്‍ ആകേണ്ടേതെന്നതിനാല്‍ ശക്തമായ മെമ്പെര്‍ഷിപ്പ് വിതരണമാണ് ഇരു വിഭാഗവും മോങ്ങത്ത് നടത്തിയത്. എന്നാല്‍ 25 മെമ്പെര്‍ഷിപ്പും അതിലപ്പുറവും വിതരണം ചൈത മസ്‌ത ഗ്രൂപ്പില്‍ പെട്ട പല പ്രവര്‍ത്തകന്‍‌മാരുടേയും പേരുകള്‍ സി കെ മുഹമ്മദും അനുയായികളും നേത്രുത്വം നല്‍കുന്ന മോങ്ങം ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും അത് വഴി കൗണ്‍സിലറാകാന്‍ പലര്‍ക്കും സാധിക്കാതെ വരികയും ചെയ്‌തത് പലരുടെയും രാഷ്‌ട്രീയ മുന്നേറ്റത്തിനു വിലങ്ങായി.
            എതിര്‍ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മോങ്ങം ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റിയില്‍ നിന്നും ഇത്തരമൊരു നീക്കം മുന്നില്‍ കണ്ട് മറ്റു യൂണിറ്റില്‍ നിന്നും പേര് നിര്‍ദ്ദേശിക്കപ്പെട്ടതിനാല്‍ മസ്‌ത നാണി പഞ്ചായത്ത് കൗണ്‍സിലറായി വരികയും അദ്ദേഹം പ്രസിഡന്റായ പാനലിനെ 14 ല്‍ 13 യൂണിറ്റും പിന്‍‌താങ്ങുകയും ചൈതപ്പോള്‍ മോങ്ങം ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റി മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഭൂരിപക്ഷ തീരുമാന പ്രകാരം ആ പാനലിനെ അം‌ഗീകരിക്കേണ്ട സാഹചര്യം വന്നപ്പോള്‍ മോങ്ങാം ടൗണ്‍ യൂത്ത് ലീഗ് ഭാരവാഹികളായ സി കെ മുഹമ്മദ് അനീസ് എന്ന ബാബു, കെ അബ്ദുറഹിമാന്‍, ടി പി റഷീദ് തുടങ്ങിയവരുടെ നേത്രുത്വത്തിലുള്ള മോങ്ങത്ത് നിന്നുള്ള ഏതാനും കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോരുകയും ചെയ്‌തു. 
        പ്രാദേശികമായി ലീഗിലുണ്ടായ പിടലപ്പിണക്കവും കുതികാല്‍ വെട്ടും കാരണം സജീവ സഘാടകനും പൊതുപ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹിയുമായിരുന്ന കെ പി ബാസിത്തിന് പഞ്ചായത്ത് കൗണ്‍സിലറില്‍ പോലും അംഗമാകുവാനുള്ള അവസരം നഷ്ടമാവുകയും അത് മോങ്ങത്തെ ഉയര്‍ന്ന്‍ വരുന്ന ഒരു പൊതു പ്രവര്‍ത്തകനെന്ന നിലക്ക് പ്രോത്സാഹിപ്പിക്ക പെടേണ്ടിയിരുന്ന അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഭാവിക്കു സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വിലങ്ങു തടിയാകുന്ന കാഴ്ച്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. ടൗണ്‍ യൂത്ത് ലീഗ് സെക്രടറിയും നല്ലൊരു സംഘാടകനുമായിരുന്ന എം.സി.അബ്‌ദു‌റഹ്‌മാനെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ത്തി ഒതുക്കുകയും, ബാസിത്തിനെ പോലെ നേതൃപാടവമുള്ള പ്രവര്‍ത്തകന്‍‌മാരുടെ മുന്നേറ്റങ്ങളെ തടയുന്നതിനു പിന്നില്‍ പണത്തിന്റെയും കുടുംബ മഹിമയുടെയും പേരില്‍ ചിലര്‍ക്ക് വഴിയൊരുക്കാന്‍ വേണ്ടിയാണെന്ന് ചില കോണുകളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment