ഉമ്മുല്‍ ഖുറാ വാര്‍ഷിക സമ്മേളനം ഇന്ന് തുടക്കം

              മോങ്ങം: ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സിന്റെ നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഇരുപത്തിഒന്നാം വാര്‍ഷിക സമ്മേളനം ഉമ്മുല്‍ ഖുറാ കോം‌പ്ലക്സ് പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് ഉമ്മുല്‍ ഖുറാ നഗറില്‍ പതാക ഉയര്‍ത്തുന്നതോടെ സമാരംഭം കുറിക്കും. തുടര്‍ന്ന് നാലെ മുപ്പതിന് നടക്കുന്ന ഉല്‍ഘാടന സമ്മേളനം ജില്ലാ പോലീസ് സൂപ്രണ്ട് കെ.സേതുമാധവന്‍ ഉല്‍ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍ പ്രൊഫസര്‍ എ കെ ഹമീദ് സാഹിബ്, കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡ് മെമ്പര്‍ പി സി ഇബ്രാഹീം മാസ്റ്റര്‍ , കേരള സ്റ്റേറ്റ് ഗ്രാന്റ് ഇന്‍ ഐഡഡ് കമ്മിറ്റി മെമ്പര്‍ കെ.എം.എ റഹീം സാഹിബ്, പൂകോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.എ സലാം, പുല്‍‌പ്പറ്റ പഞ്ചാ‍യത്ത് പ്രസിഡന്റ് പി.സി അബ്ദു‌റഹ്‌മാന്‍ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി അബൂബക്കര്‍ , നെടിയിരുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുനൂക്കര അലവിക്കുട്ടി, മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബി കുഞ്ഞുട്ടി, സി.കെ മുഹമ്മദ് എന്നിവര്‍ ആശംസകള്‍നേര്‍ന്ന് സംസാരിക്കും. ചടങ്ങില്‍ ഉമ്മുല്‍ ഖുറാ സെക്രട്രറി സി.കെ മൊയ്‌തീന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും. പി.എസ്.എം.ഒ കോളേജ് പ്രൊഫസര്‍ എ.മുഹമ്മത് നന്ദിയും പറയും.
       വൈകുന്നേരം ഏഴ് മണിക്ക് ഉമ്മുല്‍ ഖുറാ ക്യാമ്പസ് മസ്ജിദില്‍നടക്കുന്ന ആത്മീയ സദസ്സില്‍ സയ്യിദ് യൂസ്‌ഫ് കോയ തങ്ങള്‍ വൈലത്തൂര്‍ അദ്ധ്യക്ഷത വഹിക്കും. പാണക്കാട് ഹുസ്സൈന്‍ ആറ്റക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്ന സദസ്സില്‍ ഉമ്മുല്‍ ഖുറാ മസ്ജിദ് മുദരിസ്സ് ഇബ്രാഹീം സഖാഫി കോട്ടൂര്‍ , മൊയ്തീന്‍കുട്ടി സഅദി കൊട്ടുക്കര എന്നിവര്‍ ഉത്ബോധന പ്രസംഗം നടത്തും. പിന്നീട് നടക്കുന്ന ദിക്ര്‍ ഹല്‍ഖക്ക് സയ്യിദ് ഹബീബ് കോയ തങ്ങള്‍ പെരിന്തല്‍മണ്ണ, സയ്യിദ് ആറ്റക്കോയ തങ്ങള്‍ , സയ്യിദ് ജമാലുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍മോങ്ങം, സെയ്തലവി മുസ്ലിയാര്‍ (മുദരിസ് സി എം നഗര്‍ അരിമ്പ്ര) അബ്ബാസ് സഖാ‍ഫി കോടൂര്‍ (അല്‍ ഇര്‍ഷാദ് തൃപന്‍ച്ചി) എന്നിവര്‍ നേത്രത്വം നല്‍കും. ചടങ്ങിന് ശാകിര്‍ സഖാഫി സ്വാഗതവും, എം.സി സെയ്‌തലവി അഹ്സനി നന്ദിയും പ്രകാശിപ്പിക്കും

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment