ഉമ്മുല്‍ ഖുറാ സമ്മേളനത്തിനു തുടക്കമായി

           മോങ്ങം: ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സ് ഇരുപത്തിയൊന്നാം വാര്‍ഷിക ചതുര്‍ ദിന സമ്മേളനത്തിനു തുടക്കമായി. വെള്ളിയാഴ്ച്ച വൈകുന്നേരം 4.30നു പ്രസിഡന്റ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന ഉല്‍‌ഘാടന സമ്മേളനം കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍ പ്രൊഫസര്‍ എ.കെ.അബ്‌ദുള്‍ ഹമീദ് സാഹിബ് ഉല്‍ഘാടനം ചൈതു. ചടങ്ങില്‍ ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡ് മെമ്പര്‍ പി സി ഇബ്രാഹീം മാസ്റ്റര്‍ ,കേരള സ്റ്റേറ്റ് ഗ്രാന്റ് ഇന്‍ ഐഡഡ് കമ്മിറ്റി മെമ്പര്‍ കെ.എം.എ റഹീം സാഹിബ്, പൂകോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.എ സലാം, പുല്‍‌പ്പറ്റ പഞ്ചാ‍യത്ത് പ്രസിഡന്റ് പി.സി അബ്ദു‌റഹ്‌മാന്‍ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി അബൂബക്കര്‍ , നെടിയിരുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുനൂക്കര അലവിക്കുട്ടി, മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബി കുഞ്ഞുട്ടി, സി.കെ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.  
                തുടര്‍ന്ന് നടന്ന ആത്മീയ സദസ്സില്‍ ദിക്ര്‍ ഹല്‍ഖ സയ്യിദ് വൈലത്തൂര്‍ യൂസുഫ് കോയ തങ്ങള്‍ ഉല്‍‌ഘാടനം ചെയ്‌തു. ഇബ്രാഹിം സഖാഫി കോട്ടൂര്‍ കെ.ടി.ത്വാഹിര്‍ സഖാഫി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ,  സയ്യിദ് ജമാലുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശനിയാഴ്ച്ച ഉച്ചക്ക് നടന്ന വിപുലമായ കുടുംബ സംഗമത്തില്‍ അലി അബ്‌ദുന്നൂര്‍ ക്ലാസെടുത്തു.
                   സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ പത്ത് മണിക്ക് മോങ്ങം ഹസനിയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഉമ്മുല്‍ ഖുറാസ്കൂളിലെ പൂര്‍വ്വ വിദ്ദ്യാര്‍ത്ഥി സഘമം ഉമ്മുല്‍ ഖുറാ പ്രിന്‍സിപ്പാള്‍ കുട്ടി രായീന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ സി കെ മുഹമ്മദ് മുസ്‌ലിയാര്‍ അരിമ്പ്ര ഉല്‍ഘാടനം ചെയ്യും.“ജീവിതം പുതിയ സമീക്ഷ” എന്ന വിഷയത്തില്‍ പടിക്കല്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ,ആബിദ് ബുഖാരി ഒഴുകൂര്‍ എന്നിവര്‍ പ്രസംഗിക്കും.ഡോക്ടര്‍ എം സി ശഫീഖ് മുഹമ്മദ് സ്വാഗതവും ടിപി മുഹമ്മദ് ഫഹദ് മുസ്‌ലിയാര്‍ നന്ദിയും പറയും.
         ഉച്ചക്ക് രണ്ട് മണിക്ക് ഹസനിയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന പ്രാസ്ഥാനിക വേദിയില്‍ എസ്.ജെ.എം മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.പി.എച്ച് തങ്ങള്‍ അധ്യക്ഷനായിരിക്കും. എസ്.എസ്.എഫ് മലപ്പുറം ജില്ലാ സെക്രട്ടറി സി.കെ സകീര്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പഠന ക്ലാസില്‍ “നമ്മുടെ ആദര്‍ശം” എന്ന വിഷയത്തില്‍ എസ്.വൈ.എസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമാരായ അലവി സഖാഫി കൊളത്തൂര്‍ , താഹിര്‍ സഖാഫി മഞ്ചേരി , സംസ്ഥാന എസ്.വൈ.എസ് സെക്രട്ടറി മുഹമ്മദ് പറവൂര്‍ എന്നിവര്‍ ക്ലാസെടുക്കും. എസ്.വൈ.എസ് കൊണ്ടോട്ടി മേഖല പ്രസിഡന്റ് സുലൈമാന്‍ മുസ്‌ലിയാര്‍ കിഴിശേരി, എസ്.എസ്.എഫ് ജില്ലാ കാമ്പസ് സെക്രട്ടറി സി.കെ.എം ഫാറൂഖ് പള്ളിക്കല്‍ , എസ്.വൈ.എസ് മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ ലത്തീഫ് മാസ്റ്റര്‍ , എസ്.എം.എ മോങ്ങം റീജണല്‍ സെക്രട്ടറി മുഹമ്മദലി മുസ്‌ലിയാര്‍ എടപ്പറമ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. എസ്.വൈ.എസ് കൊണ്ടോട്ടി മേഖലാ സെക്രട്ടറി ബഷീര്‍ അരിമ്പ്ര സ്വാഗതവും എസ്.വൈ.എസ് മൊറയൂര്‍ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍ ഒഴുകൂര്‍ നന്ദിയും പറയും.
        വൈകുന്നേരം ഏഴ് മണിക്ക് ഉമ്മുല്‍ഖുറാ നഗറില്‍ “ഇന്ത്യന്‍ രാഷ്ട്രീയവും മതനിരപേക്ഷതയും” എന്ന വിശയത്തില്‍ നടത്തപ്പെടുന്ന സെമിനാര്‍ എ.പി അനില്‍കുമാര്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുള്ള വിഷയാവതരണം നടത്തും. അഡ്വക്കറ്റ് ടി.കെ ഹംസ (സി.പി.ഐ.എം), പ്രഫസര്‍ എ.പി അബ്ദുല്‍ വഹാബ് (ഇന്ത്യന്‍ നാഷണല്‍ ലീഗ്), മുജീബ് കാടേരി(മുസ്ലിം ലീഗ്), അഡ്വക്കറ്റ് പി.എം സഫറുള്ള(ജനതാദള്‍ എസ്), മുഹമദ് റാഫി കോഴിക്കോട് എന്നിവര്‍ സംസാരിക്കും. വളാഞ്ചേരി എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്‌ടര്‍ ഹുസൈന്‍ രണ്ടത്താണി മോഡറേറ്ററായിരിക്കും. ഫാറൂഖ് കോളേജ് ഹിസ്റ്ററി ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ പ്രഫസര്‍ പി ആലസ്സന്‍ കുട്ടി സ്വാഗതവും മോങ്ങം ഉമ്മുല്‍ഖുറാ ജുമാ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി സി എം അലി മാസ്റ്റര്‍ മോങ്ങം നന്ദിയും പറയും. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment