മോങ്ങം വിസ്‌മയ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു


         മോങ്ങം: വിസ്മയ ക്ലബ്ബിന്റെ 2011 - 2012 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ്ബ് ഓഫീസില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നിലവിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും കെ ടി നഹീം അവതരിപ്പിച്ചു. റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും യോഗം ഐക്യഖണ്ഡേനെ പാസാക്കിയതോടെ നിലവിലുള്ള കമ്മിറ്റി പിരിച്ച് വിട്ടു.
               തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി പ്രസിഡന്റ് അനീസ് വി ടി, വൈസ് പ്രസിഡന്റുമാരായി യു പി ഫസലുദ്ദീന്‍ , അലി അക്ബര്‍ സി കെ, ജനറല്‍ സെക്രട്ടറി അന്‍സാര്‍ സി കെ, ജോയിന്റ് സെക്രട്ടറിമാരായി വിബില്‍ ബി കെ, ജാഫര്‍ ടി പി ട്രഷറര്‍ കെ ടി നവാസ്, ആട്സ് കണ്‍‌വീനറായി ശഫീഖ്, സ്പോട്സ് കണ്‍‌വീനറായി യൂസുഫ്, ബാല സംഘം കണ്‍‌വീനര്‍മാരായി കെ ടി നഹീം, കെടി നൗഷാദ് എന്നിവരെ തിരഞ്ഞെടുത്തു. പ്രവാസി മെമ്പര്‍മാരായ മൊയ്തീന്‍ കുട്ടി, റിയാസ് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment