ഉമ്മുല്‍ ഖുറാ വാര്‍ഷികം വിജയിപ്പിക്കുക


              ജിദ്ദ: മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് സ്‌തിദ്യര്‍ഹമായ സേവനങ്ങളുമായി മുന്നേറുന്ന മോങ്ങം ഉമ്മുല്‍ഖുറാ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ഇരുപത്തി ഒന്നാം വാര്‍ഷിക ചദുര്‍ദിന മഹാ സമ്മേളനം വിജയിപ്പിക്കാന്‍ ജിദ്ദയില്‍ ചേര്‍ന്ന ഉമ്മുല്‍ ഖുറാ സുന്നീ ജമാ‍‌അത്ത് പ്രവര്‍ത്തക സിമതി ആഹ്വാനം ചെ‌യ്‌തു.
               മാര്‍ച്ച് 4,5,6,7 തിയതികളിലായി മോങ്ങം ഉമ്മുല്‍ ഖുറാ നഗര്‍ , ഹസനിയ്യാ ഓഡിറ്റോറിയം, ഉമ്മുല്‍ ഖുറാ ഹെയര്‍ സെകണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയം, ഉമ്മുല്‍ ഖുറാ കാം‌പസ് മസ്ജിദ് എന്നിങ്ങനെ വിവിധ വേദികളിലായി നടക്കുന്ന ഉല്‍ഘാടന സമ്മേളനം, ആത്മീയ സദസ്സ്, ദിഖ്‌ര്‍ ഹല്‍ഖ, കുടുംബ സംഘമം, നസീഹത്ത് മീറ്റ്, പൂര്‍വ്വ വിദ്യാര്‍ഥി സംഘമം, പ്രാസ്ഥാനിക വേദി, ദ‌അവാ മീറ്റ്, റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങ് ശിലാ സ്ഥാപനം, സെമിനാര്‍ , സമാപന സമ്മേളനം തുടങ്ങി വിവിധ പരിപാടികളില്‍ അഖിലേന്ത്യാ സുന്നീ ജമീ‌അത്തുല്‍ ഉലമ കാര്യദര്‍ശി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ , പേരോട് അബ്ദുറ‌ഹ്‌മാന്‍ സഖാഫി, പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ ,സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ , സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് കെ.സേതു രാമന്‍ (ഐ.പി.എസ്) സ്ഥലം എം എല്‍ എ കെ മുഹമ്മദുണ്ണിഹാജി, ടി.കെ.ഹംസ തുടങ്ങി  രാഷ്‌ട്രീയ മത സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്നുണ്ട്.
      കരാപറമ്പില്‍ അലവിക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബി.ചെറിയാപ്പു ഹാജി ഉഘാടനം ചെ‌യ്‌തു. സി.കെ.എ.കരീം, സി.കെ.സൈതലവി, സി.ടി.അലവിക്കുട്ടി, ഉമ്മര്‍ സി.കൂനേങ്ങല്‍ , സുനിര്‍ പാണാളി, മുഹമ്മദ് അമീന്‍ പ്രസംഗിച്ചു. സെക്രടറി സി.കെ.ഹംസ് സ്വാഗതവും റസാഖ് പനപടി നന്ദിയും പറഞ്ഞു 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment