എം.എം.ആര്‍ റിയാദ് പ്രസിഡന്റ് പി.പി.സൈതലവി ജിദ്ദയില്‍

         ജിദ്ദ: മോങ്ങം മഹല്ല് റിലീഫ് റിയാദ് ഏരിയാ കമ്മിറ്റി പ്രസിഡന്റ് പി.പി.സൈതലവി ജിദ്ദയിലെത്തി.ഉം‌റ നിര്‍വഹിച്ചതിന്നു ശേഷം വ്യാഴാഴ്ച്ച ജിദ്ദയിലെത്തിയ അദ്ദേഹം മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി സെക്രട്ടറി അല്‍മജാല്‍ അബ്ദുറഹിമാന്‍ ഹാജിയുമായി കൂടിക്കാഴ്ച നടത്തി. സിടി അബ്ബാസ് കുടുംബ സഹായ ഫണ്ട് വിജയത്തിനായി റിയാദ് ഏരിയാ കമ്മിറ്റി പരമാവധി പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടെറിക്ക് ഉറപ്പ് നല്‍കി. സെക്രടറി സി.കെ.ചെറിയാവയുടെ നേതൃത്വത്തില്‍ റിയാദ് കമ്മിറ്റി സജീവമാണെന്നും റിയാദിലുള്ള എല്ലാ മോങ്ങത്തുകാരും കമ്മറ്റിയുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. ചില സുഹൃത് സന്ദര്‍ശനങ്ങള്‍ക്ക് ശേഷം ഇന്ന് വൈകുന്നേരം അദ്ദേഹം റിയാദിലേക്ക് മടങ്ങും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment