മോങ്ങം ഫുട്ബോള്‍ പ്രതാപം നഷ്ട്പെടുന്നുവോ..?

               മോങ്ങം: മൊറയൂര്‍ റോയല്‍ റൈന്‍ബോ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് കഴിഞ്ഞ വാരം സമാപിച്ചപ്പോള്‍ മോങ്ങത്തെ ഫുട്ബോള്‍ പ്രേമികള്‍ കടുത്ത നിരാശയിലാണ്. സമീപ പ്രദേശങ്ങളായ വള്ളുവമ്പ്രം, കിഴിശ്ശേരി, പൂക്കോട്ടൂര്‍ , ആലുംചുവട്, ത്രപനച്ചി തുടങ്ങിയവരല്ലാം തങ്ങളുടെ സാന്നിധ്യവുമായി ടൂര്‍ണ്ണമെന്റില്‍ സ്വന്തം ടീമിറക്കിയപ്പോള്‍ മോങ്ങത്ത്ക്കാര്‍ക്ക് ഒരു ടീമിറക്കാന്‍ സാധിച്ചില്ല. ഒട്ടനവധി സ്പോര്‍ട്സ് ക്ലബ്ബുകളും വ്യാപാര സ്ഥാപനങ്ങളും ഉള്ള മോങ്ങത്ത് എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു..? ഒരു കാലത്ത് ഫുട്ബോളിനെ നെഞ്ചിലേറ്റിയ മോങ്ങത്ത്ക്കാര്‍ക്ക് ഫുട്ബോളിനോട് കമ്പം കുറഞ്ഞോ..? മോങ്ങത്തെ പുതിയ തലമുറക്ക് ഫുട്ബോളിനോട് താത്പര്യക്കുറവോ..? കാരണം നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
       ഫുട്ബോള്‍ രംഗത്ത് മോങ്ങത്ത്ക്കാര്‍ക്ക് ഒരു നല്ല പ്രതാപ കാലം ഉണ്ടായിരുന്നു. സമീപ പ്രദേശത്ത് എവിടെ ഫൂട്ബോള്‍ ടൂര്‍ണ്ണമെന്റ് നടന്നാലും മുന്‍ കാലങ്ങളില്‍ മോങ്ങം ടീമില്ലാതെയിരുന്നിട്ടില്ല. പൂകോ‍ട്ടൂരിലോ ത്രപ്പനച്ചിയിലോ വെള്ളുവമ്പ്രത്തോ എവിടെയായാലും ഗ്രൌണ്ട് നിറയെ കാണികളെത്തെണമെങ്കില്‍ മോങ്ങം ടീം നിര്‍ബന്ധമായിരുന്നു ഒരു കാലത്ത്. പൂക്കോട്ടൂര്‍ക്കാര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടത്താന്‍ തീരുമാനിച്ചാല്‍ ടീമിനായി ആദ്യം സമീപിച്ചിരുന്നത് മോങ്ങത്ത്ക്കാരെയായിരുന്നു. ടൂര്‍ണ്ണമെന്റിന്റെ വിജയത്തിന് മോങ്ങം ടീം നിര്‍ബന്ധമായിരുന്നു അക്കാലത്ത്. നല്ല ഒരു ഫുട്ബോള്‍ ടീമും അന്ന് നമുക്ക് ഉണ്ടായിരുന്നു, ഗ്രൌണ്ടിന്റെ അഭാവം ഇന്ന് നമുക്ക് ഉണ്ടാവാം.  അത് നമുക്ക് മാത്രമല്ലല്ലൊ....? ഇപ്പോഴത്തെ ഈ അവസ്ഥയില്‍ മോങ്ങത്തെ പഴയകാല ഫുട്ബോള്‍ കളിക്കാരും കമ്പക്കാരും കടുത്ത നിരാശയിലാണ്.  
             മോങ്ങത്ത്ക്കാരെ സംബന്ധിച്ചിടത്തോളം ഫുട്ബോള്‍ കേവലം വിനോദ ഉപാധി മാത്രമല്ല.മോങ്ങത്ത്ക്കാര്‍ക്കിടയില്‍ ഇന്ന് കാണുന്ന ഐക്യത്തിലും സൌഹാര്‍ദ്ദത്തിലും ഈ കാല്‍ പന്ത് ക്കളി നടത്തിയ സ്വാധീനം പഴയ തലമുറക്ക് മറക്കാന്‍ കഴിയില്ല. രാഷ്ട്രീയത്തിന്റെയും കുടുംബത്തിന്റെയും പേരില്‍ പരസ്പരം കണ്ടാല്‍ മിണ്ടാതെ മാറി നടന്നിരുന്ന മോങ്ങത്ത്ക്കാര്‍ക്കിടയില്‍ ഒരു ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിച്ചപ്പോള്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി നിര്‍ത്തി ഫുട്ബോള്‍ എന്ന വികാരത്താല്‍ നാം ഒന്നിച്ചത് നമ്മള്‍ കണ്ടതാണ്. അത് കൊണ്ട് തന്നെ ഫുട്ബോളിനെ മറക്കാനോ, അവഗണിക്കാനോ നമുക്ക് കഴിയില്ല. മോങ്ങത്തെ സ്പൊര്‍ട്സ് ക്ലബ്ബുകളെല്ലാം ഒന്നിച്ചിരുന്ന് ഇന്നത്തെ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ ശ്രദ്ദിച്ചാല്‍ നമുക്ക് ആ പഴയ പ്രതാപ കാലം വീണ്ടെടുക്കാം. ഫുട്ബോളിനെ നെഞ്ചിലേറ്റി നടക്കുന്ന ആയിരങ്ങള്‍ക്ക് ഒരു ആശ്വാസമാവുകയും ചെയ്യും. 
            ആദ്യ കാലത്ത് ഫുട്ബോള്‍ ടൂര്‍ണ്ണമേന്റുകളില്‍ മോങ്ങം ടീമിനെ സജ്ജീകരിക്കുന്നതിന്നും മറ്റും നേത്രുത്വം നല്‍കിയിരുന്ന ബി കുഞ്ഞു, കോടിത്തൊടി ബാപ്പുട്ടി മഠത്തില്‍ അലവിക്കുട്ടി ഹാജി, ഓളിക്കല്‍ കുഞ്ഞു, ടി.പി.കുഞ്ഞു തുടങ്ങിയ മുതിര്‍ന്ന തലമുറ പ്രായാധിക്ക്യവും മറ്റു ആരോഗ്യ പ്രശ്നങ്ങളും തിരക്കുകളും കാരണം ഈ മേഖലയില്‍ നിന്ന് വിട്ടുനിന്നതും കോടാലി നാണിയാപ്പുവിനെപ്പോലുള്ളവരുടെ അഭാവവും ഈ നിര്‍ജ്ജീവാവസ്ഥക്ക് കാരണമായി. എന്നാല്‍ പാറ സാലിയുടെയും തോഷിബ ഇലക്ട്രിക്കല്‍‌സ് ഉടമ ബെന്ന തുടങ്ങിയവരുടെയും നേത്രുത്വത്തില്‍ മുന്‍‌വര്‍ഷങ്ങളില്‍ ചില ശ്രമങ്ങളൊക്കെ ഉണ്ടായെങ്കിലും ഈ വര്‍ഷം ആരും അത്തരമൊരു ഉദ്യമത്തിന് മുന്നിട്ടിറങ്ങിയില്ല.
              പലഭാഗങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്ന നല്ല കളിക്കാരെ ഒന്നിച്ചണി നിരത്തുകയാണെങ്കില്‍ അത്ര മോശമല്ലാത്ത ഒരു ടീമിനെ പുറത്തിറക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലന്ന് മോങ്ങം ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫോര്‍വേഡും ഗോളടി യന്ത്രവുമായിരുന്ന കബീര്‍ ചേങ്ങോടന്‍ പറഞ്ഞു. മോങ്ങത്തിന്റെ ഫുട്ബോള്‍ പുനരുദ്ധാരണത്തിന് വേണ്ടി വിജയകരമായി രണ്ട് ഫുട്ബോള്‍ ടൂര്‍ണമെന്റുകളൊക്കെ നടത്തിയ ക്ലബ്ബുകളുണ്ടെങ്കിലും അവര്‍ക്ക് അതില്‍ നിന്നും മിച്ചം വന്ന പണം എന്തു ചെയ്‌തെന്നോ ആരുടെ കയ്യില്‍ അകപ്പെട്ടെന്നോ അറിയില്ലെന്നും പള്ളിക്കുളത്തിന്റെ ഇടവഴിയില്‍ ഒരു ഓഫീസ് ഇട്ടു എന്നതൊഴിച്ചാല്‍ മോങ്ങത്തിന്റെ ഫുട്ബോളിന് അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും കബീര്‍ കൂട്ടിച്ചേര്‍ത്തു.

4 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

അനിവാര്യമായ ഒരു രിപ്പോര്‍ട്ട് ഉമ്മര്‍ ഇടക്കിടെ ഇത്പോലെ സന്ദര്‍ബോജിതമായ നല്ല രിപ്പോര്‍ട്ടികള്‍ നല്‍കുന്നു...... അഭിനന്ദനങ്ങല്‍

ummerinte ee report mongathe sagala football premigaludeyum oravshayamanu rashtriyamayi valere uyarnengilum kayigamayivalere adikam pinnot poyirikkunnu idu pole oru repport nammude natile foot ball premigalude kannu thurappikum thurappikatte
eee legnam report nalgiya ummerinnu oru football premi enna nilayil athmarthamayi abhinandikunnu

മോങ്ങത്ത് ഒരു സ്ഥിരം കളിക്കളം ഉണ്ടായിരുന്നങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല .........ഇത്തരം പൊതു പ്രശ്നങ്ങള്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കട്ടെ ........
weldone ummer.......

ലേഖന്ം നന്നായി അതിന്‍ കൊദുത്ത ഫോട്ടോ അതിലെരെ നന്നായി ആശ്മ്സ്കള്‍

Post a Comment