പാടുകണ്ണി ശ്രീ മുത്തപ്പന്‍ ഭഗവതി ക്ഷേത്ര ചരിത്രം


            
 (ഇന്ന് താലപ്പൊലി മഹോത്സവം നടക്കുന്ന മോങ്ങം പാടുകണ്ണി ശ്രീ മുത്തപ്പന്‍ ഭഗവതി ക്ഷേത്ര ചരിത്രം വിവരിച്ചു കൊണ്ട് രക്ഷാധികാരി ഇറക്കിയ പത്ര കുറിപ്പ്) 
         
          മോങ്ങം: ഏകദേശം 1400 വര്‍ഷങ്ങള്‍ക്കപ്പുറം ഇന്നാട്ടില്‍ കുടിയേറി വന്ന ഞങ്ങളുടെ കുടുംബം  (പാടുകണ്ണി) ത്തോടുകൂടി മുസ്ലിം , ഹരിജന്‍ , നായര്‍ എന്നീ വിവിധ മതസ്ഥരും ഇവിടെ കുടിയേറിപ്പാര്‍ത്തു. ഈ മോങ്ങത്ത് കുടിയേറിപ്പാര്‍ത്ത ഞങ്ങളുടെ കുടുംബത്തിന് വേണ്ട സ്ഥലവും മറ്റും അനുവധിച്ചു തന്നത് കോട്ടക്കല്‍ കോവിലകം ആയിരുന്നു. മോങ്ങം പ്രദേശത്തെ എതാര്‍ത്ഥ അവകാശവും ഈ പറഞ്ഞ സമുദായങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം സ്ഥലവും പ്രാര്‍ത്ഥന നടത്താനുള്ള സൌകര്യവും ഉണ്ടായിരുന്നു.
           പാടുകണ്ണി തിയ്യന്മാര്‍ ആരാധിച്ചു പോന്നിരുന്ന ഞങ്ങളുടെ എല്ലാവരുടെയും പാടുകണ്ണി തറവാട്ടില്‍ ഒരു വനദേവത (കാവ്) ഉണ്ടായിരുന്നു. ഞങ്ങള്‍ കാവ് സംരക്ഷിച്ചു പോരുകയും ആരാധിക്കുകയും ചൈതിരുന്നു. കാവിന് എത്ര വര്‍ഷം പഴക്കമുണ്ടെന്ന് പറയുവാന്‍ സാധിക്കുകയില്ല. ഈ കാവിനെക്കുറിച്ച് കേട്ടറിവ് മാത്രമാണ് പ്രദേശ വാസികള്‍ക്കും പ്രായമായവര്‍ക്കും പറയാനുള്ളത്. ഈ വന ദേവതക്ക് അസാധ്യമായ കഴിവുകളുണ്ടെന്നാണ് വിശ്വാസം. എല്ലാ വിധ വിഷ സര്‍പ്പങ്ങളും ഉള്ള സ്ഥലമാണ് ഇപ്പോഴും ഈ പ്രദേശം. ഞങ്ങളുടെ കുടുംബത്തിന് വിഷസര്‍പ്പം കടിച്ചാല്‍ പോലും വിഷം ഏല്‍ക്കില്ലെന്നാണ് പറയാറുള്ളത്. അതിന് പല അനുഭവങ്ങളും ഉദാഹരണമായി പറയാനുണ്ട് എന്നാണ് പഴമക്കാര്‍ പ്രായമായവര്‍ പറയാറുള്ളത്. എത്ര സര്‍പ ദോശമുണ്ടെങ്കിലും ഇവിടുത്തെ കാവില്‍ വഴിപാട് ചെ‌യ്‌താല്‍ ദോശങ്ങള്‍ മാറുമെന്നുള്ള ഒരു വിശ്വാസവും നിലനില്‍ക്കുന്നു. ഇവിടെ ആണ്ടില്‍ മാണ്ഡലമാസത്തില്‍ മാത്രമാണ് പൂജ നടത്താറുള്ളത്. ഇതിനോടനുബന്ദിച്ച് പല ഗുരു കാരണവന്മാരും ദേവതകളും തപസ്സിലൂടെ നേടിയെടുത്തു എന്നവകാശപ്പെടുന്ന ദേവന്മാരായ ചാത്തമുത്തപ്പന്‍ , ദുര്‍ഗ്ഗാ ദേവി, വന ദേവത ( മുണ്ടുകയ്യന്‍ ) എന്ന ദേവതകളും മോങ്ങം ഒരപ്പുണ്ടിപ്പാറ പ്രദേശത്ത് കുടിയിരുന്ന് പൂര്‍വികങ്ങളായ കാരണവന്മാര്‍ താവഴിയായി നടത്തിവരികയാണ്.  കൂടാതെ കാവ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് കരിക്കുട്ടി, ഗുരുമുത്തപ്പായി,
കാളവൈരഭന്‍  എന്ന ഉപമൂര്‍ത്തികളും കുടികൊള്ളുണ്ണുണ്ട്. ജന മൈത്രി നിലനില്‍ക്കുന്നു എന്നതിന്നും പ്രശക്തിയുണ്ട്.
              ഞങ്ങളുടെ ഉത്സവത്തിനും മറ്റും ഈ പ്രദേശത്തുള്ള മറ്റു മതസ്ഥരും പങ്കെടുത്താല്‍ മാത്രമേ ദേവതകള്‍ക്ക് ത്രിപ്തിയാവുകയുള്ളൂ എന്നാണ് പഴമൊഴി. ഒന്നിച്ചു വന്ന് എല്ലാ ആഘോഷങ്ങളും ഒന്നിച്ച് നടത്തുന്നതിന്ന് ഒരു ഉദാഹരണമാണ് മോങ്ങം ഫക്കീര്‍ ഉപ്പാപ്പയുടെ നേര്‍ച്ച. നേര്‍ച്ചക്ക് കൊടി ഉയര്‍ത്തുമ്പോഴും മറ്റും ഞങ്ങളുടെ സാനിദ്ധ്യത്തിലാണ് നടത്താറുള്ളത്. നേര്‍ച്ചയിലെ അവസാനത്തെ പെട്ടിയും ഞങ്ങളുടെ കുടുംബത്തിന്റെതാണ്. മുസ്ലിം മതാചാരത്തിന് ഒരു ഉദാഹരണമാണ് ഈ കുടുംബത്തില്‍ നായര്‍ കുടുംബത്തിനോട് ഞങ്ങള്‍ ആധിപത്യം ഉണ്ടായിരുന്നത്. ചേപ്പങ്ങലായില്‍ താമസിച്ചിരുന്ന നായര്‍ സമുദായം ഭരണം നടത്തിയിരുന്ന ആ സ്ഥലം അതിന് പ്രത്യേകമായി വഴിപാട് ഈ കുടുംബത്തിന് നല്‍കേണ്ടത് നിര്‍ബദ്ധമായിരുന്നു. ആ കുടുംബം നശിച്ച് പോയതിന്ന് ശേഷം പ്രായശ്ചിത്തം എന്ന നിലക്ക് മൊറയൂര്‍ അമ്പലത്തിലേക്ക് വര്‍ഷത്തില്‍ നൂറ് ദിവസത്തെ ചിലവ് മുഴുവനായും ഈ കുടുംബത്തി‌ല്‍ നിന്ന് നല്‍കി വരുന്നതാണ്. കൂടതെ ഹരിജന്മാര്‍ നടത്തുന്ന പൂക്കൊളത്തൂര്‍ മുത്തപ്പന്‍ എന്ന പേരില്‍ പോലും ഈ കുടുംബം പോയി കര്‍മ്മം ചൈതതിന്ന് ശേഷമാണ് അവരുടെ ഉത്സവങ്ങള്‍ തുടങ്ങുന്നത്. ഇത് ഇന്നും തുടര്‍ന്ന് പോരുന്ന സംഭവമാണ്.
             ഇങ്ങനെ വര്‍ഷത്തില്‍ അവസാനത്തെ ചൊവ്വാദിവസം ഈ പാടുകണ്ണി കുടുംബ ക്ഷേത്രത്തില്‍ താലപ്പൊലി മഹോല്‍ത്സവം നടത്തി വരുന്നു. ഇതിനോടൊപ്പം അന്ന ധാനവും മറ്റു കലാ പരിപാടികളും നടത്താറുണ്ട്. വര്‍ഷാ വര്‍ഷങ്ങളിലെ ഉത്സവങ്ങളുടെ വിജയത്തിനായി നാട്ടിലെ എല്ലാ സമുധായ പ്രമുഖരെയും ഉള്‍പെടുത്തി ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തിക്കാറുള്ളത്. ഈ വര്‍ഷം സി.കെ.മുഹമ്മദ് ചെയര്‍മാനും ബങ്കാളത്ത് പോക്കര്‍ എന്ന കുഞ്ഞുട്ടി കണ്‍‌വീനറുമായ നാട്ടിലെ മറ്റു പ്രെമുഖരുമടങ്ങിയ ഒരു മതേതര സാംസ്‌കാരിക കമ്മിറ്റി തന്നെയുണ്ട്.  ഇവരുടെ മേല്‍നോട്ടത്തില്‍ പരിപാടികള്‍ നടത്തപ്പെടുന്നു. പരിപാടിയുടെ വിജയത്തിനു എല്ലാ നാട്ടുകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. 
എന്ന് 
രക്ഷാധികാരി
 പാടുകണ്ണി ശ്രീ മുത്തപ്പന്‍ ഭഗവതി ക്ഷേത്രം മോങ്ങം 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment