മോങ്ങം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

        മോങ്ങം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടിലേക്ക് മോങ്ങം ഉണര്‍ന്ന് തുടങ്ങി. ഇരു മുന്നണികളുടേയും ഫ്ലക്സ് ബോര്‍ഡുകളും വാള്‍പോസ്റ്ററുകളും, ചുമരെഴുത്തുകളും മോങ്ങത്ത് നിറഞ്ഞ് കഴിഞ്ഞു. മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉബൈദുല്ല ഇന്നലെ മഗ്‌രിബ് നിസ്‌കാരത്തിന് മോങ്ങത്തായിരുന്നു. മോങ്ങത്ത് പ്രാധമിക സന്ദര്‍ശനം നടത്തിയ ഉബൈദുള്ള കുറച്ച് സമയം എല്ലാവരോടും വോട്ട് അഭ്യാര്‍ത്ഥന നടത്തി അങ്ങാടിയില്‍ ചിലവഴിച്ചാണ് മടങ്ങിയത്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മഠത്തില്‍ സാദിഖലി ഇന്നലെ പ്രദേശങ്ങളിലെ മുതിര്‍ന്ന കാരണവന്‍‌മാരെ കണ്ട് അനുഗ്രഹം വാങ്ങുന്ന തിരക്കിലായിരുന്നു.
      മുന്‍ കാലങ്ങളില്‍ കൊണ്ടോട്ടി മണ്ഡലത്തിന്റെ ഭാഗമായിരുന്ന മൊറയൂര്‍ പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍ മലപ്പുറം മണ്ഡലത്തില്‍ ഉള്‍പെടുത്തിയതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഇരു സ്ഥാനാര്‍ത്ഥികളും മോങ്ങത്തുകാര്‍ക്ക് സുപരിചിതരാണ്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മഠത്തില്‍ സാഖിദലി നാട്ടുകാരനായതും മുസ്‌ലിം ലീഗ് വേദികളിലെ സ്ഥിരം സാനിദ്ധ്യവുമായ ജനകീയനായ ഉബൈദുള്ള ഐക്യ മുന്നണി സ്ഥാനാര്‍ത്ഥിയായതും ഇപ്രാവശ്യം തിരഞ്ഞെടുപ്പ് പ്രാചരണം ശക്തമാകാന്‍ കാരണമാണ്. 

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

വേനല്‍ ചൂടിന്റെ കൂടെ തിരഞ്ഞെടുപ്പ് ചൂടും.... സ്ഥാനാര്‍ത്ഥികളൊക്കെ എസി വാഹനങ്കളിലാവും പ്രജാരണം ....പാവപ്പെട്ട വോട്ടരുടെ അവസ്ഥയോ ? ?!!!!!!!!!!

athu namukku vote kazhinju theerumaanikkaam...

Post a Comment