ഉബൈദുള്ളയും സാദിഖലിയും പത്രിക നല്‍കി


    
       മലപ്പുറം: മോങ്ങം പ്രദേശം ഉള്‍പ്പെടുന്ന മലപ്പുറം നിയമസഭാ മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ത്ഥികളായ ഉബൈദുള്ളയും മഠത്തില്‍ സാദിഖലിയും നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. വരണാധികാരി ജില്ലാ സപ്ലൈ ഓഫീസര്‍ ഫാത്തിമാബീവി മുമ്പാകെയാണ് ഇരുവരും നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 
     ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായ മുസ്ലിം ലീഗിലെ പി.ഉബൈദുള്ള രാവിലെ പത്ത് മണിയോടു കൂടി പാണക്കാട് ഒരുമിച്ച് കൂടിയ മുസ്ലിം ലീഗിന്റെ മറ്റൂ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളോടൊപ്പം മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറ് സിയാറത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ നേത്രുത്വത്തിലുള്ള പ്രാര്‍ത്ഥനക്ക് ശേഷം മലപ്പുറം ജില്ല കോണ്‍ഗ്രസ്സ് ഓഫീസിലേക്ക് പോവുകയും അവിടെ നിന്ന് പ്രകടനമായി കളക്‌ട്രേറ്റില്‍ എത്തിച്ചേര്‍ന്നു. പത്രിക സമര്‍പ്പണ വേളയില്‍ ഡി സി സി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, വീക്ഷണം മുഹമ്മദ്, മൊറയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ പൂന്തല വീരാന്‍ കുട്ടി ഹാജി, സി.കെ മുഹമ്മദ് മോങ്ങം, തുടങ്ങിയ നിരവധി നേതാക്കന്‍‌മാരും പ്രവര്‍ത്തകന്‍‌മാരും സന്നിഹിതരായിരുന്നു
    ഇടതു പക്ഷ ജനാതിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജനതാ ദളിലെ മഠത്തില്‍ സാദിഖലി ഉച്ചക്ക് പന്ത്രണ്ട് മണിയോടുകൂടി ജനതാദള്‍ മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്നും ജനതാദള്‍ ജില്ലാ പ്രസിഡന്റ് അഡ്വ:പി എം സഫറുള്ള, ഇടതു പക്ഷ മുന്നണി കക്ഷി നാതാക്കന്മാരായ അഡ്വ:മുഹമ്മദ് (സി പി എം) ജബ്ബാര്‍ ഹാജി (ഐ എന്‍ എല്‍ ) പാലോളി കുഞ്ഞി മുഹമ്മദ് തുടങ്ങിയ നിരവധി നേതാക്കന്‍‌മാരുടേയും പ്രവര്‍ത്തകന്‍‌മാരുടെയും സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്. മോങ്ങത്ത് നിന്നും വള്ളുവമ്പ്രത്തു നിന്നും നിരവധി പ്രവര്‍ത്തകന്മാര്‍ പത്രികാ സമര്‍പ്പണത്തിന് സാക്ഷിയാവാന്‍ മലപ്പുറത്ത് എത്തിയിരുന്നു.
         ഇരു മുന്നണി സ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നതിന്ന് പുറമെ കുടുംബ യോഗങ്ങളും പ്രാദേശിക കൂട്ടായ്‌മകളും വിളിച്ച് ചേര്‍ത്ത് വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലേക്ക് നാളെ മുതല്‍ നീങ്ങിത്തുടങ്ങും. 

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഇന്ത്യന്‍ രാഷ്ട്രീയ ശവപ്പറമ്പില്‍ കബറടക്കിയ മീസാന്‍ കല്ല്‌ എണ്ണി നോക്കിയാല്‍ ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗ് കബറടക്കിയ മീസാന്‍ കല്ലുകളാണ് കാണാന്‍ സാദിക്കുക. മുസ്ലിം ലീഗ് നെ നശിപ്പിക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ച ഒരുപാട് പ്രസ്ഥാനങ്ങളെ ആശവപ്പരമ്പില്‍ നമുക്ക് കാണാന്‍ സാധിക്കും . ലീഗ് ന്‍റെ എതിരാളികളോട് എനിക്ക് പറയാനുള്ളത്‌ നിങ്ങള്‍ ഒരുകാലത്തും ലീഗ് നല്ല പാര്‍ട്ടി ആണ് എന്ന് പറയരുത് . ഈ തെരഞ്ഞെടുപ്പ്‌ ലീഗ് ന്‍റെ എതിരാളികള്‍ക്ക്‌ കനത്ത മറുപടി ആയിരിക്കും . മലപ്പുറം മണ്ഡലത്തില്‍ ഉബൈദ്‌ സാഹിബിന് നെ ഒരു പോറല്‍ പോലും ഉണ്ടാക്കാന്‍ സിപിഎം ന്‍റെ ചാവേരുകള്‍ക്ക് സാധിക്കില്ല . മലപ്പുറം മണ്ഡലത്തിലെ വികസന നായകന്‍ ഉബൈദ്‌ സാഹിബിന് എല്ലാ വിജയാശംസകളും നേരുന്നു

ഈ പറയുന്നത് കേട്ടാല്‍ തോന്നും മുസ്ലിം ലീഗ് കുയ്യന്‍ പണിയായ്നു എടുക്കുന്നത് എന്ന് ..........

Post a Comment