യുഡി‌എഫും എല്‍ഡി‌എഫും കണ്‍‌വെന്‍ഷന്‍ നടത്തി


    
     മോങ്ങം:  തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോള്‍ മലപ്പുറം മണ്ഡലത്തിലെ ഇടതു വലതു സ്ഥാനാര്‍ത്ഥികളുടെ മൊറയൂര്‍ പഞ്ചായത്ത് കണ്‍‌വന്‍ഷനുകള്‍ ഇന്ന് നടന്നു. 
      ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മഠത്തില്‍ സാദിഖലിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വാലഞ്ചേരി സി പി എം ഓഫീസിന്‍ സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്നു. സി പി എം ജില്ലാ കമ്മിറ്റി അംഗം ദിനേശന്‍ ഉല്‍ഘാടനം ചെയ്‌തു. മൊയ്‌തീന്‍ കോയ മാസ്റ്റര്‍  അദ്ധ്യക്ഷത വഹിച്ചു. സി.മുഹമ്മത്കുട്ടി(ജനതാദള്‍ ) അഡ്വ: മോഹന്‍ ദാസ് (സിപിഐ) തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ച് ഇരുപത്തിയെട്ടിനകം ബൂത്ത് കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാക്കാനും ഇടതു മുന്നണി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പ്രകടന പത്രികയും അടങ്ങുന്ന ലഗുലേഖകള്‍ സ്ക്വാഡ് വര്‍ക്കിലൂടെ  മുഴുവന്‍ വീടുകളിലെത്തിക്കാനും,  സ്ഥാനാര്‍ഥി സാദിഖലിയുടെ നാളെത്തെ പഞ്ചായത്ത് പര്യടനം വിജയിപ്പിക്കാനും കണ്‍വെന്‍ഷന്‍   തീരുമാനിച്ചു.
     നാന്നൂറോളം പേര്‍ പങ്കെടുത്ത  കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ഥി സാദിഖലിയും സംബന്ധിച്ചു. തയ്യില്‍ അബു സ്വാഗതവും പി.ദാസന്‍ നന്ദിയും പറഞ്ഞു.
 ഐക്യ മുന്നണി സ്ഥാനാര്‍ത്ഥി പി.ഉബൈദുള്ളയുടെ തിരഞ്ഞെടുപ്പ് പ്രചരണം ഊര്‍ജ്ജിതമാക്കാന്‍ മൊറയൂര്‍ പഞ്ചായത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍ വെന്‍ഷന്‍ തീരുമാനിച്ചു.മൊറയൂര്‍ ഷാഹുഹാജി ബില്‍ഡിങ്ങില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ അഞ്ഞോറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ സബാഹ് പുല്‍‌പ്പറ്റ ഉല്‍ഘാടനം ചെയ്‌തു. മാര്‍ച്ച് മുപ്പതിനകം ബൂത്ത് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചൂ. പാടുകണ്ണി അയ്യപ്പന്‍ ചെയര്‍മാനും പി.മൂസഹാജി കണ്‍വീനറായും, എം.സി ഷാഹു ഹാജി ട്രഷററായും കമ്മിറ്റിയെ തിരഞ്ഞെടുത്തു. വിവിധ കക്ഷികളെ പ്രധിനിതീകരിച്ച് ടി.വി ഇബ്രാഹീം (മുസ്ലീ ലീഗ്) ആനത്താന്‍ അബൂബക്കര്‍ , പി.പി.ഹംസ(കോണ്‍ഗ്രസ്സ്) സി.ഹംസ (സോഷ്യലിസ്റ്റ് ജനത) പരമേശ്വരന്‍ (സീ എം പി) ഗിരിജ (ഡി സി സി അംഗം) തുടങ്ങിയവര്‍ പങ്കെടുത്തു. 
  മൊറയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ മോങ്ങം യൂനിറ്റ് മുസ്ലിം ലീഗ് ബഹിഷ്കരിച്ചു.മോങ്ങത്തെ ഘടക കക്ഷികളെല്ലാം പങ്കെടുത്ത കണ്‍വെന്‍ഷന്‍ സികെ മുഹമ്മദും പി കുഞ്ഞിമുഹമ്മതും നേത്രത്വം കൊടുക്കുന്ന മോങ്ങം ശാഖാ കമ്മിറ്റി ബഹിഷ്കരിച്ചത് വിവാദമായി. പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുമായുള്ള അഭിപ്രായ ഭിന്നതയാണ് ഒരു വിഭാഗത്തിന്റെ ബഹിഷ്‌കരണത്തിന് കാരണമന്ന് പറയുന്നു.

4 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

idinnu munpum mongathe leegu kar pala panchayath parppadikalum bahishkarichittundu adinnu thakkadaya karanangal undayirunnu ippol engine oru bahishkaranam anavashyamanu njangal paryunnad nadakkanam njangal paryunnade nadakkavoo ennu shatyam pidikkunnad rashtriya pravarthanthil nannalla ennanu enikku parayanullad aru bahishkarichalu endu cheydalum leegu vijayikkum enna dhastyam adinnu thirichadi kittenda kalamayi iniyum bodavanmar ayillankil vaikade thanne thirichadi labikkum

ദയവു ചെയ്തു ഇത്തരം വെക്തി വൈരാഗ്യങ്ങള്‍ എല്ലാം മാറ്റിവെച്ചു നാലു വോട്ട് പിടിക്കാന്‍ എല്ലാവരും ശ്രമിക്കണം."ഇരിക്കും കൊമ്പ് മുറിക്കരുത്"
ചെയേണ്ട കാര്യങ്ങള്‍ ചെയേണ്ട സമയത്ത് ചെയ്തിലെങ്കില്‍ ദുഖികേണ്ടി വരും...തിരഞ്ഞെടുപ്പ് ഇപ്പോഴേ ഉണ്ടാകൂ..പിന്നെ വേറെ ഒരു കാര്യം ഇത് കണ്ടു ആരെങ്കിലും മനപായസം വെക്കുന്നുണ്ടെങ്കില്‍ അതങ്ങ് ഇറക്കി വെച്ചേരെ...വോട്ടേല്ലാം കോണിക്ക് തന്നെ വീഴും.

ഈ കാലത്ത്‌ ഒരു വീട്ടിലെ മക്കളും പിതാവും അല്ലെങ്കില്‍ ജ്യേഷ്ഠനും അനിയനും തമ്മില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട് അത് അവരുടെ ആഭ്യന്തര കാര്യങ്ങളാണ് . എന്നാല്‍ പിതാവിനെ ശത്രുക്കള്‍ ആക്രമിച്ചാല്‍ മക്കള്‍ അതിനു തിരച്ചടി കൊടുക്കും .അപ്പോള്‍ അവര്‍ ഒന്നാവും അത് പോലെ ലീഗ് ന്‍റെ ശത്രുക്കള്‍ ഇത് കണ്ടു വായിലെ ഉമിനീര്‍ ഇറക്കി നില്‍ക്കണ്ട . വരുന്ന തെരഞ്ഞെടുപ്പില്‍ ലീഗ് ന്‍റെ ശത്രുക്കളെ ആറടി മണ്ണില്‍ കബരടക്കിയിട്ടെ ഇനി ലീഗ് പ്രവര്‍ത്തകര്‍ക്ക്‌ വിശ്രമം ഉള്ളു .

ഇവിടെ പിതാവിന്റെ ശത്രുക്കള്‍ സ്വൊന്തം മക്കള്‍ തന്നെയാണ് മുനീറെ , അപ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ ഉമുനീര്‍ ഇറക്കുകയല്ല ചെയ്യുക .........മുഖത്തേക്ക് തുപ്പുകയാവും ! ഏതായാലും ഖബര്‍ കുഴിക്കുമ്പോള്‍ അടുപ്പിച്ചു കുഴിച്ചാല്‍ ബാപാക്കും മക്കള്‍ക്കും ഒരുമിച്ചു പച്ച പുതപ്പിക്കാം .

Post a Comment