മുസ്‌ലിംകള്‍ ഇസ്‌ലാമിക സംസ്‌കാരം ഉള്‍ കൊള്ളണം‌ : കാന്തപുരം

                മോങ്ങം: മുസ്‌ലിം സമൂഹം ഇസ്‌ലാമിക വിശ്വാസവും സംസ്‌ക്കാരവും മുറുകെ പിടിക്കുകയും ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കുകയും വേണമെന്ന് അഖിലേന്ത്യാ സുന്നീ ജം‌ഇയ്യത്തുല്‍ ഉലമാ കാര്യദര്‍ശി ശൈഖുനാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉല്‍‌ബോധിപ്പിച്ചു. മോങ്ങം ഉമ്മുല്‍ഖുറാ ഇസ്‌ലാമിക് കോം‌പ്ലക്‍സിന്റെ ഇരുപത്തൊന്നാം വാര്‍ഷിക സമാപന മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ധേഹം.
                സുന്നികളുടെ വിശ്വാസം പാരമ്പര്യത്തിലൂടെയുള്ളതാണ്. വിവര ദോഷികളുടെ പാരമ്പര്യമല്ല. യഥാര്‍ത്ത ഇസ്‌ലാമിന്റെ സന്ദേശ വാഹകരായ പ്രവാചകന്‍‌മാരുടെയും സ്വഹാബക്കളുടെയും ഔലിയാക്കളുടെയും മഹിതമായ പാരമ്പര്യമാണ്. നമ്മുടെ ഈമാന്‍ നഷ്‌ടുത്താന്‍ ശത്രുക്കള്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ മുസ്‌ലിം സമൂഹം ജാഗ്രത പാലിക്കണാമെന്നും കാന്തപുരം ഉണര്‍ത്തി. സമസ്‌ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെയാണ് സമാപന സമ്മേളനത്തിനു തുടക്കം കുറിച്ചത്. ഉമ്മുല്‍ ഖുറാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ പൊന്‍‌മള അബ്‌ദുള്‍ ഖാദിര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉല്‍‌ഘാടനം ചെയ്‌തു. സമകാലീക സംഭവ വികാസങ്ങളെ വിശയീഭവിച്ച് എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ പ്രഭാഷണം നടത്തി. ത്വാഹിര്‍ സഖാഫി മഞ്ചേരി, എം.സി.മുഹമ്മദ് ഫൈസി,  സയ്യിദ് ജമാലുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ , ഇബ്രാഹിം സഖാഫി കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉമ്മുല്‍ഖുറാ സെക്രടറി പി.എം.കെ ഫൈസി സ്വാഗതവും എം.സി.റഷീദലി നന്ദിയും പറഞ്ഞു. 
 സമാപന സമ്മേളനം ഇന്റെര്‍നെറ്റില്‍ വീഡിയോ സഹിതം തല്‍‌സമയ സം‌പ്രേഷണം നടത്തിയത് നിരവധി പ്രവാസികള്‍ക്ക് പരിപാടിയില്‍ പങ്ക് കൊള്ളാനായന്നും അതിനു സാഹചര്യമൊരുക്കിയ സുന്നി ഗ്ലോബല്‍ വോയ്സ് റൂമിന്റെ പിന്നണിയിലുള്ളവര്‍ക്ക് കൃതജ്ഞത രേഖപെടുത്തുന്നതായും ഉമ്മുല്‍ ഖുറാ സുന്നീ ജമാ‍‌അത്ത് സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കാരാപറമ്പില്‍ അലവികുട്ടിയും, സെക്രട്രറി സി.കെ.ഹംസയും പത്രകുറിപ്പില്‍ അറിയിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment