ഉമ്മുല്‍ ഖുറാ: കുടുംബസംഗമവും നസീഹത്ത് മീറ്റും ഇന്ന്


     മോങ്ങം: ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സിന്റെ ഇരുപത്തിഒന്നാം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് തടപ്പറമ്പ് ഉമ്മുല്‍ഖുറാ ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കുടുംബസംഗമം ഉള്ളാള്‍ ഖാളി മുദരിസുമായ എം സി മുഹമ്മദ് ഫൈസി ഉല്‍ഘാടനം ചെയ്യും.സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷനായിരിക്കും “കുടുംബ ജീവിതം തിരുനബിയുടെ മാതൃക” എന്ന വിഷയത്തില്‍ അലി അബ്‌ദുന്നൂര്‍ പൂക്കോട്ടൂര്‍ ക്ലാസെടുക്കും. ഉമ്മുല്‍ ഖുറ മാനേജര്‍ സാദിഖ് മാസ്റ്റര്‍ സ്വാഗതവും മൊയ്തീന്‍ കുട്ടി തടപ്പറമ്പ് നന്ദിയും പ്രകാശിപ്പിക്കും.
         വൈകുന്നേരം ഏഴ് മണിക്ക് മോങ്ങം ഉമ്മുല്‍ഖുറാ നഗറില്‍ വെച്ച് നടക്കുന്ന നസീഹത്ത് മീറ്റ് സി കെ അലവിക്കൂട്ടി സ‌അദിയുടെ അധ്യക്ഷതയില്‍ അബൂ ഹനീഫല്‍ ഫൈസി ഉല്‍ഘാടനം ചെയ്യും. അബ്ദുല്‍ റഷീദ് സഖാഫി പത്തപ്പിരിയം, വടശേരി ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സി.കെ.അബൂബക്കര്‍ മുസ്ലിയാര്‍ സ്വാഗതവും ടി പി സൈതലവി സഖാഫി നന്ദിയും പ്രകാശിപ്പിക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment