പുത്തന്‍ വീട്ടില്‍ രായിന്‍ കുട്ടി നിര്യാതനായി

  മോങ്ങം: മോങ്ങത്തെ മുതിര്‍ന്ന ഫോട്ടോഗ്രാഫറും സ്റ്റുഡിയോ അല്‍ മദീനയുടെ ഉടമയുമായിരുന്ന കോടാലി പുത്തന്‍ വീട്ടില്‍ രായിന്‍ കുട്ടി നിര്യാതനായി. എഴുപത്തിയഞ്ച് വയസ്സായിരുന്നു. കുറച്ച് കാലമായി വിശ്രമ ജീവിതത്തിലായിരുന്ന അദ്ധേഹം രണ്ടാഴ്ച്ച മുമ്പ് രക്ത സമ്മര്‍ദ്ധം കൂടി കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
  കതീശകുട്ടിയാണ് ഭാര്യ. കൊണ്ടോട്ടി ഡൈനാക്‍സ് സ്റ്റുഡിയോ ഉടമ യൂസുഫ് മെഹ്‌റലി എന്ന കുഞ്ഞിമോന്‍ , വഹീദ റഹ്‌മാന്‍ , റം‌ലത്ത്, മുംതാസ്, മുസ്‌താക്കലി എന്ന ബാബു എന്നിവര്‍ മക്കളാണ്. ഖബറടക്കം ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment