സി.ടി.അബ്ബാസ് കുടുംബ സഹായ നിധി കമ്മിറ്റി രൂപീകരിച്ചു.


                ജിദ്ദ: പ്രവാസ ജീ‍വിതത്തിനിടെ ഇരു കിഡ്നികള്‍ക്കും അസുഖം ബാധിച്ച് നാട്ടില്‍ വെച്ച് മരണപ്പെട്ട മോങ്ങം സി.ടി അബ്ബാസിന്റെ കുടുംബത്തെ സഹായിക്കാനായി പ്രത്യേക കുടുംബ സഹായ ഫണ്ട് രൂപീകരിക്കാന്‍ അല്ലിപ്ര അലവി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന  ജിദ്ദാ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്ന് വര്‍ഷത്തോളം റിയാദില്‍ ജോലിചെയ്‌തിരുന്ന അബ്ബാസിന്റെ ഇരു കിഡ്നികല്‍ക്കും രോഗം ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ മോങ്ങം നിവാസികളുടെയും അബ്ബാ‍സിന്റെ കൂടെ ജോലിചെയ്യുന്ന കൂട്ടുകാരുടെയും സഹായത്താല്‍ റിയാദില്‍ ദീര്‍ഘകാലം ചികിത്സ ചെയ്‌തങ്കിലും രോഗം മൂര്‍ച്ചിച്ചതിനാല്‍ അടിയന്തിരമായി  നാട്ടിലെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരവെ കഴിഞ്ഞ റമളാനില്‍ മരണപ്പെടുകയായിരുന്നു.
        വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് കുട്ടികളും ഭാര്യയും ഉള്‍കൊള്ളുന്ന ഒരു വലിയ കുടുംബമാണ് അബ്ബാസിന്റെ മരണത്തോടെ അനാഥമായത്. സ്വന്തമായി ഒരു വീട്പോലും ഈകുട്ടികള്‍ക്കായി ഇല്ല. അബ്ബാസിന്റെ കുടുംബത്തിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കി ഉദാരമനസ്കരായ നാട്ടുക്കാരുടെയും ബന്ധുക്കളുടെയും സഹായത്താല്‍ നാട്ടില്‍ ഒരു ജനകീയ കമ്മിറ്റി ഉണ്ടാക്കി വീട് പണി ആരംഭിച്ചിരിക്കുകയാണ്. കുട്ടികളുടെ വിവാഹം വിദ്യാഭ്യാസം മറ്റു ദൈനം ദിന ചിലവുകള്‍ എന്നിവക്ക് യാതൊരു മാര്‍ഗവുമില്ലാതെ പ്രയാസപെടുന്ന ഇവര്‍ക്കൊരു സ്ഥിര വരുമാനം കണ്ടെത്തുന്നതിനു വേണ്ടി ഒരു ഫണ്ട് സ്വരൂപിച്ച് ഏതെങ്കിലും ഹലാലായ ബിസിനസ്സില്‍ ഇറക്കി അതിന്റെ വരുമാനം കൊണ്ട് കുടുംബത്തിനു ജീവിതമാര്‍ഗം കണ്ടെത്തുക എന്ന ഉദ്ധേശത്തോടെയാണ് “സി.ടി.അബ്ബാസ് കുടുംബ സഹായ ഫണ്ട്” രൂപീകരിക്കാന്‍ ജിദ്ദാ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി തീരുമാനിച്ചത്.
         ഇതിന് കബീര്‍ ചേങ്ങോടന്‍ ചെയര്‍മാനും ബി.നാണി വൈസ് ചെയര്‍മാനും, പി.പി.മുഹമ്മദലി കണ്‍‌വീനറും കോഴിപറമ്പില്‍ അലവി ഹാജി രക്ഷാധികാരിയും അല്‍ മജാല്‍ അബ്‌ദുറഹ്‌മാന്‍ കോ‌-ഓഡിനേറ്ററുമായ കമ്മിറ്റി രുപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ബി.ബഷീര്‍ ബാബു, സി.കെ.കുട്ട്യാപ്പു, ഹുസൈന്‍ ചക്കും പുറം, വി.കുട്ടിഹസ്സന്‍ , സി.കെ.ജലീല്‍ , കെ.ഷാജഹാന്‍ , സി.ടി.അലവി കുട്ടി എന്നിവര്‍ കമ്മറ്റി അംഗങ്ങളാണ്. നാട്ടിലെ വിവിധ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് 60,000 രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു. 
             മോങ്ങം പ്രവാസികള്‍ക്കായി ക്ഷേമ പദ്ധതിയും പരസ്‌പര സഹായ പലിശ രഹിത വായ്‌പ്പാ പദ്ധതിയും നടപ്പാക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്‌തു. ഇതിന്റെ കരട് ബൈലോ ഉണ്ടാക്കുന്നതിനായി സി.ടി.അലവികുട്ടി, സി.കെ.കുട്ട്യാപ്പു. കെ.ഷാജഹാന്‍ , ഉമ്മര്‍ സി കൂനേങ്ങല്‍ എന്നിവരെ യോഗം ചുമതലപെടുത്തി. യോഗത്തില്‍ സി.ടി.അലവി കുട്ടി, കബീര്‍ ചേങ്ങോടന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രടറി അല്‍ മജാല്‍ അബ്‌ദുറഹ്‌മാന്‍ ഹാജി സ്വാഗതവും സി.കെ.കുട്ട്യാപ്പു നന്ദിയും പറഞ്ഞു.
  സി.ടി.അബ്ബാസ് കുടുംബ സഹായ ഫണ്ടിലേക്ക് സഹായം എത്തിക്കാന്‍ താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപെടുക.
കബീര്‍ ചേങ്ങോടന്‍ (0501020602) 
പി.പി.മുഹമ്മദലി (0566886144)
അല്‍ മജാല്‍ അബ്‌ദുറഹമാന്‍ (0502676495)
ബി.നാണി (0502501118) 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment