മോങ്ങം: നാല് ദിവസമായി തുടരുന്ന ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോംപ്ലക്സിന്റെ ഇരുപത്തി ഒന്നാം വാര്‍ഷിക സമ്മേളനം ഇന്ന് സമാപിക്കും. സമാപന ദിവസമായ ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന ദഅവാ മീറ്റ് മഅദിന്‍ ദഅവാ കോളേജ് മുദരിസ് ഇബ്രാഹിം ബാഖവി ഉല്‍ഘാടനം ചെയ്യും.കച്ചേരി മന്‍ബഹ് ദഅവാ കോളേജ് മുദരിസ് സി.കെ.മൊയ്തീന്‍ കുട്ടി സഖാഫി മോങ്ങം അദ്ധ്യക്ഷത വഹിക്കും. ഇബ്രാഹിം സഖാഫി പുഴക്കാ‍ട്ടീരി, പെരുവള്ളൂര്‍ അബ്ദുള്ള ഫൈസി, ശരീഫ് ബുഖാരി, അല്‍ ഇര്‍ഫാദ് മാസിക എഡിറ്റര്‍ സജീര്‍ ബുഖാ‍രി വെള്ളിക്കോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. റഫീഖ് ബുഖാരി ഒഴുകൂര്‍ സ്വാഗതവും എം സി അഹമ്മദ് ബാഖവി നന്ദിയും പറയും.
        വൈകിട്ട് അഞ്ച് മണിക്ക് ഉമ്മുല്‍ ഖുറാ റെസിഡെന്‍ഷെല്‍ ബില്‍ഡിംഗിന്റെ തറക്കല്ലിടല്‍ കര്‍മ്മം കേരളാ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിര്‍വ്വഹിക്കും. 
    വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം സമസ്ത മുശാവറ ഉപാദ്ധ്യക്ഷന്‍ ഇ.സുലൈമാന്‍ മുസ്ല്യാരുടെ ഭക്തി നിര്‍ഭരമായ പ്രാര്‍ഥനയോടെ തുടക്കം കുറിക്കും. ഉമ്മുല്‍ഖുറാ ഇസ്ലാമിക് കോംപ്ലസ് ചെയര്‍മാന്‍ ഇബ്രാഹിം ഖലീല്‍ തങ്ങള്‍ ബുഖാരി അദ്ധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്യും. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ മുഖ്യ കാര്യദര്‍ശി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ. ഡോക്‌ടര്‍ എ.പി അബ്‌ദുല്‍ ഹകീം അസ്ഹരി. പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ , എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സൈതലവി സഖാഫി ഇരുമ്പുഴി തുടങ്ങിയവര്‍ പ്രസംഗിക്കും. ഉമ്മുല്‍ ഖുറാ സെക്രടറി പി.എം.കെ ഫൈസി സ്വാഗതവും, ജോയിന്റ് സെക്രടറി എം.സി.റഷീദലി നന്ദിയും പറയും

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment