ലീഗ് പദയാത്ര നടത്തി: മോങ്ങത്ത് ഒരുവിഭാഗം ബഹിഷ്‌കരിച്ചു.

         മോങ്ങം: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാം ഘട്ട പദയാത്ര മോങ്ങത്ത് നിന്നു ആരംഭിച്ച് ഒഴുകൂരില്‍ സമാപിച്ചൂ. ഇടത് ഭരണ പരാജയത്തിനും ഗൂഡാലോചനക്കുമെതിരെ എന്ന മുദ്രാവക്യവുമായി നടത്തിയ പദയാത്രക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രടറി സി.മൂസഹാജി നേതൃത്വം നല്‍കി. സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രടറി എം.കെ.മുനീര്‍ ഉല്‍ഘാടനം ചെ‌യതു. പി.ഉബൈദുള്ള വി.പി.അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു. 
         പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മോങ്ങത്തെ ഒരു വിഭാഗം ലീഗ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. മുസ്‌ലിം ലീഗിലെ ഗ്രൂപ്പിസത്തില്‍ പഞ്ചായത്ത് കമ്മിറ്റി തങ്ങള്‍ക്ക് അനുകൂലമയി നില്‍ക്കാത്തതിനാല്‍ സി.കെ.മുഹമ്മദ് നേതൃത്വം നല്‍കുന്ന ഔദ്യോഗിക വിഭാഗമാണ് പരിപാടി പൂര്‍ണമായും ബഹിഷ്‌കരിച്ചത്. എന്നാല്‍ ഇരുനൂറോളം പേര്‍ പങ്കെടുത്ത പദയാത്രയില്‍ ബഹിഷ്‌കരണ തീരുമാനത്തെ അവഗണിച്ച് മോങ്ങത്ത് നിന്നു 43 പേര്‍ അണിനിരന്നത് ഔദ്യോഗിക വിഭാഗത്തിനു കനത്ത തിരിച്ചടിയാണെന്ന് മോങ്ങത്തെ രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപെട്ടു. 
          യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി കൈകൊണ്ട് നിലപാടില്‍ വിയോജിപ്പുള്ളത് കൊണ്ടാണ് പദയാത്ര ബഹിഷ്‌കരിച്ചതെന്ന് മോങ്ങം ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മോങ്ങം “എന്റെ മോങ്ങം ന്യൂസ് ബോക്സി”നോട് പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായ വെത്യാസം താല്‍കാലികമാണെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Morayur panchayat muslim league commitee has to be re shuffle and re organazing, this commitee creating more disadvantages and misappropriation as well as the commitee holding in a corporate persons,it will effect all gathering especially in Assembly election onwards it may cause of distruction of muslim league in this panchayath." and growth of others . So please give a good treatment from a brilliant Doctor" like (KMCC)

Post a Comment