ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു


    വള്ളുവമ്പ്രം: ഓട്ടോ റിക്ഷയും ബസ്സും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വള്ളുമ്പ്രം മഞ്ചേരി റോഡിലുള്ള പെട്രോള്‍ പമ്പിനു മുന്നില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്ക് മഞ്ചേരി കോഴിക്കോട് റൂട്ടില്‍ ഓടുന്ന ആബിയ ബസ്സും ജില്ലാ അതിര്‍ത്തിയായ അനനല്ലൂരില്‍ നിന്നു കോഴിക്കോട് ഡോക്‍ടറെ കാണിക്കാന്‍ പോവുകയായിരുന്നവര്‍ യാത്ര ചെ‌യ്‌ത ഓട്ടോയുമാണ് ഇടിച്ചത്. ഓട്ടോ ഡ്രൈവറെ മഞ്ചേരി മലബാ‍ര്‍ ഹോസ്പിറ്റലിലും യാത്രക്കാരായ സഹോദരനെയും സഹോദരിയെയും മഞ്ചേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് സഹോദരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ പേര് വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭ്യമായിട്ടില്ല.
    ഓട്ടോ റിക്ഷ പെട്ടന്ന് പമ്പിലേക്ക് തിരിഞപ്പോള്‍ ബസ് വന്നിടിക്കുകയായിരുന്നു വെന്നും ബസ് അമിത വേഗതയില്‍ ആയതിനാല്‍ അപകടത്തിന്റെ തീവ്രത വര്‍ധിച്ചെന്നും ദൃക്‌‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ ഓടികൂടി രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ മിനുട്ടുകള്‍ക്കകം ആശുപത്രിയില്‍ എത്തിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment