ഫേസ്ബുക്കില്‍ നിറയുന്ന മോങ്ങത്തുകാര്‍

    ജീസാന്‍ : ആധുനിക വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ മോങ്ങത്തുകാര്‍ വളരെ മുന്‍പന്തിയില്‍ എന്നതിനു വെക്തമായ തെളിവായി ഇന്റെര്‍ നെറ്റിന്റെ വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ മോങ്ങത്തുക്കാരുടെ സ്വാധീനം പ്രകടമാണ്. ഓര്‍ക്കുട്ട് ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നേറ്റ്വര്‍ക്കുകള്‍ക്ക് പുറമെ ബൈലക്സ് പോലുള്ള ചര്‍ച്ച ഗ്രൂപ്പുകളിലും മോങ്ങത്ത്ക്കാരുടെ ബാഹുല്യമാണ് കാണുന്നത്.
     പ്രധാന സോഷ്യല്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പായ ഫേസ്ബുക്കില്‍ ഏതാണ്ട് അഞ്ഞോറോളം മോങ്ങത്ത്ക്കാരാണ് രജിസ്റ്റെര്‍ ചെയ്‌തിട്ടുള്ളത്.  നാട്ടില്‍ നിന്നും സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍ , ഒമാന്‍ ,തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ‍അധികം പേരും ഫേസ്ബുക്കില്‍ വരുന്നതെങ്കിലും, യു.കെ,പോലുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും മോങ്ങത്തുകാരുടെ സാന്നിധ്യം കാണുന്നുണ്ട്.  ഫേസ്ബുക്കില്‍ ‍മോങ്ങത്ത്ക്കാര്‍ക്ക് പ്രത്യേക ഗ്രൂപ് ഇതുവരെ രൂപപെട്ടിട്ടില്ലെങ്കിലും പല വിഷയങ്ങളിലും മോങ്ങത്തുകാരുടെ പ്രതികരണങ്ങള്‍ സജീവമയി കാണുന്നുണ്ട്. ഫേസ്ബുക്കിലുള്ള എല്ലാ മോങ്ങത്തുകാരെയും ഉള്‍പെടുത്തിക്കൊണ്ട് ഒരു മോങ്ങം ഗ്രൂപ്പ് സജീവമാക്കണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. 
         വര്‍ഷങ്ങളായി നാട്ടില്‍ നിന്നും അകന്ന് കഴിയുന്ന പഴയകാല സുഹൃത്തുക്കള്‍ക്ക് രാജ്യാങ്ങളുടെ അതിര്‍ വരമ്പ് ലംഘിച്ച് ഇടക്ക് കണ്ടു മുട്ടുവാനും സൗഹൃതങ്ങള്‍ പുതുക്കുവാനും നാടിന്റെ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനും ഇത്തരം കൂട്ടായ്‌മകള്‍ വളരെയതികം ഉപകരിക്കുന്നു. ഇന്റെര്‍നെറ്റിലെ പ്രധാന ഓപ്പണ്‍ ചര്‍ച്ചാ വേദിയായ ബൈലക്സ് മെസെഞ്ചറിലും അതിന്റെ ആരംഭകാലം തൊട്ട് തന്നെ മോങ്ങത്ത്കാരുടെ നിറ സാന്നിദ്ധ്യമുണ്ട്. വോയിസ് ഡിസ്‌കസിന്  സൗകര്യമുള്ള ബൈലക്സ് മെസെഞ്ചറില്‍ ഒരു മോങ്ങം റൂം ക്രിയേറ്റ് ചെയ്യുകയാണെങ്കില്‍ നാടിന്റെ ദൈനം ദിന വിശേഷങ്ങള്‍ സംസാരിച്ചിരിക്കുവാന്‍ വേദിയാകുമെന്ന ഒരു അഭിപ്രായവും ഇതിനുണ്ട്.
    ഏതാണ്ട് ആയിരത്തിലധികം പ്രവാസികള്‍ ഉള്ള മോങ്ങം പ്രദേശത്ത് ഗള്‍ഫ് ജീവിതത്തിന്റെ തിരക്കിനിടയിലും പ്രവാസികള്‍ക്ക് നാടും നാട്ടുകാരും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിന്ന് ഇത്തരം സംവിധാനങ്ങള്‍ ഉപകാരപ്രതമാകും. നാട്ടില്‍ 3G സൗകര്യവും കൂടി വരുന്നതോടെ കൂടുതല്‍ പേര്‍ ഈ നെറ്റ് വര്‍ക്കിലേക്ക് വരും ദിവസങ്ങളില്‍ കണ്ണികളാവുന്നതോടെ പരിസര പ്രദേശങ്ങളില്‍ ഒന്നും കാണാന്‍ കഴിയാത്ത ഒരു മുന്നേറ്റമാകും മോങ്ങം ഈ മേഖലയില്‍ കൈവരിക്കുക. ക്രിയാത്മകമായി ഇത് ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞാല്‍ പുതു തലമുറക്ക് ഗുണകരമാവും എന്ന കാര്യത്തില്‍ സംശയമില്ല. മറിച്ചാണെങ്കില്‍ പുതു തലമുറയെ ഒരു നാശത്തിലേക്കാവും ഇത് കൊണ്ടെത്തിക്കുക എന്നും ഇവിടെ പറയാതെ വയ്യ. 


1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

http://www.facebook.com/pages/Mongam/198076126879374

Post a Comment