ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി: പലിശ രഹിത നിധിക്ക് തുടക്കമായി


   
         ശറഫിയ്യ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന പലിശ രഹിത പരസ്‌പര സഹായ നിധിക്ക് തുടക്കം കുറിച്ചു. ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയില്‍ അംഗങ്ങളായ ആളുകളില്‍ നിന്നും മാസാന്തം നൂറ് റിയാല്‍ വീതം നിക്ഷേപമായി സ്വീകരിച്ച് ആവശ്യ ഘട്ടങ്ങളില്‍  അംഗങ്ങള്‍ക്ക് പലിശ രഹിതമായി വായ്‌പ്പ ലഭിക്കുവാനുള്ള സൗകര്യത്തോടുകൂടിയാണ് ഈ സംരംഭത്തിന്റെ രൂപരേഖ  തയ്യാറാക്കിയിരിക്കുന്നത്. ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി പ്രസിഡന്റ് അലവിഹാജി കോഴിപറമ്പില്‍ ആദ്യ അംഗത്വം സ്വീകരിച്ചുകൊണ്ട് പരിപാടി ഉല്‍ഘാടനം ചൈതു. പലിശ രഹിത പരസ്‌പര സഹായ നിധിയുടെ കണ്‍‌വീനറായി സി.കെ.അബ്ദുല്‍ ജലീല്‍ ചെറുമഠത്തിലിനേയും കോഡിനേറ്റര്‍മാരായി സി കെ കുട്ട്യാപ്പു, ബഷീര്‍ ചേങ്ങോടന്‍ എന്നിവരേയും യോഗം തിരഞ്ഞെടുത്തു
         ഉം‌റ നിര്‍വഹിക്കുന്നതിന്നു വേണ്ടി എത്തിയ മഠത്തില്‍ മരക്കാര്‍ ഹാജി,  മുസ്ലിയാരകത്ത് കുഞ്ഞഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. യോഗത്തില്‍ പ്രസിഡന്റ് കെ അലവിഹാജി അധ്യക്ഷത വഹിച്ചു. സി.ടി.അലവിക്കുട്ടി, സെക്രട്ടറി അബ്ദുറഹിമാന്‍ ഹാജി, കബീര്‍ ചേങ്ങോടന്‍ എന്നിവര്‍ പ്രസംഗിച്ചു. നാട്ടിലെ ഭവന നിര്‍മാണ അപേക്ഷ പരിഗണിച്ച് പതിനായിരം രൂപ അനുവധിക്കാന്‍ യോഗം തീരുമാനിച്ചു.  

4 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

എല്ലാ വിധ ആശംസകളും നേരുന്നു

ഒരു നല്ല തുടക്കം, പടച്ചവന്‍ അനുഗ്രഹിക്കട്ടെ .......

പലിശ രഹിത വായ്പ പദ്ധതി നല്ല നിലയില്‍ മുന്നോട്ടു പോവാന്‍ അള്ളാഹു അനുഗ്രഹികട്ടെ. ആശംസകളും നേരുന്നു.

നല്ല തുടക്കം. ഇത്തരം നല്ല കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ പ്രവാസികളായ നമ്മള്‍ മോങ്ങത്തുകാര്‍ക്ക് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Post a Comment