ഇടത് ഭരണം പരാജയം: ഇ അഹമ്മദ്

          മോങ്ങം: ഇടത് മുന്നണിയുടെ അഞ്ച് വര്‍ഷത്തെ ഭരണം സര്‍വ്വ മേഖലകളിലും പരാജയമാണെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇ അഹമ്മദ് പറഞ്ഞു. മലപ്പുറം മണ്ഡലം ഐക്യമുന്നണി സ്ഥാനാര്‍ത്ഥി പി.ഉബൈദുള്ളയുടെ തിരഞ്ഞെടുപ്പ് പ്രചാരാണാര്‍ത്ഥം മോങ്ങത്ത് സംഘടിപ്പിച്ച യു.ഡി.എഫ് പൊതുയോഗം ഉല്‍ഘാടനം ചെയ്‌ത് സംസാരിക്കുകയാ‍യിരുന്നു അദ്ദേഹം.
     സംസ്ഥാനത്ത് ട്രഷറി കഴിഞ്ഞ അഞ്ച് വര്‍ഷം പൂട്ടാതിരിക്കാന്‍ കാരണം കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയം മൂലമാണെന്നും ഇന്ത്യ ഇന്ന് ലോകത്ത് ചൈനയെപ്പോലെ വന്‍ ശക്തിയായി വളര്‍ന്നത് മന്മോഹന്‍സിങ് സര്‍ക്കാറിന്റെ ഭരണ മികവാണ് കാണിക്കുന്നതെന്നും അഹമ്മദ് വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും അനുവധിക്കാന്‍ മടിക്കുന്ന കേരള സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ ഇഷ്‌ടം പോലെ അനുവധിക്കുകയായിരുന്നുവെന്ന് ഇ.അഹമ്മദ് കുറ്റപ്പെടുത്തി. 
           കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയ അദ്ധേഹം യു ഡി എഫ് സ്ഥാനാര്‍ത്തികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപിക്കാന്‍ ആഹ്വാനം ചെയ്‌തു. യോഗത്തില്‍ സ്ഥാനാര്‍ത്ഥി പി.ഉബൈദുള്ള, പി.വീരാന്‍ കുട്ടി ഹാജി, സബാഹ് പുല്‍‌പറ്റ, സകീര്‍ ഹുസൈന്‍ പുല്ലാര എന്നിവര്‍ പ്രസംഗിച്ചു.

5 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഈ വാര്‍ത്ത ലീഗിന് അനുകൂലമായതിനാലാണോ ആരും വിമര്‍ശിക്കാത്തത്..?

ithu vayikkunnavarku manssilavum idu verum varthayanu ennu adu konda suhrthe vimarshikathad

ennnal pinne ithunu thazhyeyull sadikkinte nuwsum warthayanallo makka.....

Pakshe aaa varthayil oru du sujanayundayirunnu. SAADIK aanakayathu maranvittilum UBAID mongathu Kallyanna veetilum!

എന്റെ പോന്നു മാക്കേ , ആ വാര്‍ത്ത നമ്മള്‍ മാറ്റി പറഞ്ഞു എന്ന് വിചാരിക്കുക ,- ഉബൈദ് മരണവീട്ടിലും സാതിക് കല്യാണ വീട്ടിലും എന്ന് ! പക്ഷെ മരണ വീട്ടില്‍ എന്ന് പറയുമ്പോള്‍ ആ സമയത്ത് ശരിക്കും ഉബൈദ് കോഴിക്കാല് കടിച്ചു വലിക്കുകയായിരിക്കും . പാവം സാതിക് മരണ വീട്ടിലും .അപ്പോള്‍ അതൊരു കളവ് പറയല്‍ ആവില്ലേ മാക്കേ ? മാത്രവുമല്ല ഇത് ഒരുപാട് ആളുകള്‍ വായിക്കുന്ന ഒരു ന്യൂസ്‌ ബോക്സ്‌ അല്ലെ ? നിങ്ങള്‍ തമ്മില്‍ തമ്മില്‍ സാതാരണ പറയുന്ന പോലെ ഇതില്‍ എഴുതാന്‍ പറ്റില്ലല്ലോ . നീ ആഗ്രഹിച്ചത്‌ കൊണ്ട് കാര്യമുണ്ടോ ? സംബവിച്ചതല്ലേ എഴുതാന്‍ പറ്റൂ ... നിന്റെ പല കുറിപ്പുകളില്‍ നിന്നും നിന്റെ വിഷമം എല്ലാവരും മനസിലാക്കുന്നുണ്ട് . ടി. പി റഷീദിനെ ആദ്യം മോശമാക്കിപറഞ്ഞതും പിന്നെ മാറ്റിപറഞ്ഞതും ഇപ്പോള്‍ ഇ അഹമ്മെടിന്റെ പ്രസംഗം കൊടുത്തപ്പോള്‍ അത് 'വെറും' വാര്‍ത്തയല്ലേ എന്നാണ് നീ പറഞ്ഞത് . അപ്പോള്‍ മറ്റേതു പിന്നെ പോതുയോഗമായിരുന്നോ ? ഇതില്‍കൊടുക്കന്നത്‌ എല്ലാം വാര്‍ത്തകള്‍ തന്നെയാണ് സുഹുര്‍ത്തെ , നീ ആഗ്രഹിക്കുന്ന രീതിയില്‍ നിനക്ക് വാര്‍ത്തകള്‍ കിട്ടണമെങ്കില്‍ ചന്ദ്രിക പേപ്പര്‍ നോക്കുന്ന്തായിരിക്കും നല്ലത് . വുളു എടുക്കണം എന്നെ ഒള്ളു ? എല്ലാവരും ലീഗ് കളിച്ചു കളിച്ചു ഇപ്പോള്‍ മോങ്ങത്ത് ലീഗുകള്‍ ആയി . 'സി കെ' ലീഗ് എന്നും 'മസ്ദ' ലീഗ് എന്നും ഇപ്പോള്‍ ഒരാള്‍ കുറച്ചു ദിവസമായി 'വി. കെ' ലീഗിന് വേണ്ടി കിണഞ്ഞു ശ്രമിക്കുന്നത് കാണുന്നുണ്ട് . നല്ലത് തന്നെ , ചാറ് ഒക്കെ ന്നന്നു മക്കളെ , പക്ഷേങ്കില്‍ ...................................മാണ്ടാ !

Post a Comment