ബന്ധു വീടുകളില്‍ ഒരേ ദിവസം മോഷണം

                
         മോങ്ങത്ത് കഴിഞ്ഞ ദിവസം രണ്ട് വീടുകളില്‍ മോഷണം നടന്നു. മോങ്ങം സിനിമാപടിക്ക് സമീപം താമസിക്കുന്ന ടി.പി.ഉമര്‍ ഹാജിയുടെ വീട്ടിലും അയല്‍‌വാസിയും ബന്ധുവും കൂടിയായ ചേങ്ങോടന്‍ ഷൗക്കത്തലി മാസ്റ്ററുടെ വീട്ടിലുമാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. ടി.പി.ഉമര്‍ ഹാജിയുടെ വീട്ടില്‍ നിന്നും കിടപ്പു മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് പവന്റെ ആഭരണങ്ങളും ആറായിരം രൂപയും നഷ്ടപ്പെട്ടു. ഷൗക്കത്തലി മാസ്റ്ററുടെ വീട്ടില്‍ നിന്നും കാര്യമായ സാധനങ്ങളൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും ഒരു ടീഷര്‍ട്ട് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണറിയാന്‍ കഴിഞ്ഞത്.  ഇരു വീടുകളിലും അടുക്കളവാതില്‍ വഴിയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ഷൗക്കത്തലി മാസ്റ്ററുടെ വീട്ടില്‍ അടുക്കള വാതില്‍ കഴിഞ്ഞ് റൂമിലേക്കുള്ള വാതില്‍ ലോക്കായതിനാല്‍ മോഷ്ടാവ് ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചു പോവുകയാണുണ്ടായത്.
  മോഷണ ശ്രമത്തിന് വേണ്ടി പന്തലാഞ്ചീരി അലവിയുടെ വീട്ടില്‍ നിന്നും എടുത്ത കത്തി കൊണ്ടാണ് ഇരു വീടുകളിലേയും വാതിലുകള്‍ തകര്‍ത്തത്. ചെറിയൊരിടവേളക്ക് ശേഷം വീണ്ടും മോഷണങ്ങള്‍ അരങ്ങേറുന്നതിന്റെ ആശങ്കയിലാണ് നാട്ടുകാരിപ്പോള്‍ . മാസങ്ങള്‍ക്ക് മുന്‍‌പ് അരിമ്പ്ര റോഡില്‍ അരങ്ങേറിയ മോഷണക്കേസുകളിലൊന്നും തന്നെ പോലീസിന്റെ ഭാഗത്ത് നിന്നുള്ള അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. 

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

This comment has been removed by a blog administrator.

വാര്‍ത്തകളുമായി ബന്ധപെട്ട അഭിപ്രായങ്ങള്‍ മാത്രം എഴുതുക

Post a Comment