മക്കയില്‍ വാഹനാപകടം : മോങ്ങത്തെ ബാലിക മരിച്ചു          ജിദ്ദ: മക്കക്ക് സമീപം ജമൂമിലുണ്ടായ വാഹനാപകടത്തില്‍ മോങ്ങത്തെ ബാലിക മരണപെടുകയും മതാപിതാക്കളടക്കം അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. മോങ്ങം ഹില്‍ടോപ്പില്‍ കോളോജ് റോഡിനു എതിര്‍ വശത്ത് കലീബകണ്ടിയില്‍ താമസിക്കുന്ന കോട്ട കറുത്തേടത്ത് ജാബിറിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. ജാബിറിന്റെ നാലു വയസ്സുള്ള മകള്‍ ഹിബയാണ് മരിച്ചത്. അപകടത്തില്‍ ജാബിറിനും ഭാര്യ ഫസീലക്കും നാലു മാസം പ്രായമായ മകന്‍ സിയാദ്, ഭാര്യാ പിതാവ് കുറ്റൂര്‍ സ്വദേശി കുഞ്ഞികമ്മു, ജാബിറിന്റെ അനുജന്‍ ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മക്ക ഹിറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
            നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയ ഇവരെയും കൊണ്ട് ജിദ്ദ വിമാനത്താവളത്തില്‍ നിന്നും ജോലി സ്ഥലമായ മക്കയിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ സ്വദേശി ബഷീര്‍  ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മക്ക കെ.എം.സി.സി ഓര്‍ഗനൈസിങ്ങ് സെക്രട്രറി മുജീബ് പൂക്കോട്ടൂരും സഹപ്രവര്‍ത്തകരും സഹായത്തിനായി രംഗത്തുണ്ട്.  

ഈ സംഭവുമായി ബന്ധപെട്ട് പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍

പാതിരാവിന്റെ മറവിലെ ദുരന്തം പൊന്നുമോളുടെ ജീവന്‍ കവര്‍ന്നതറിയാതെ (മാധ്യമം)


 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ജിദ്ദ: കഴിഞ്ഞദിവസം ജമൂമിനടുത്ത് വാഹനാപകടത്തില്‍ മരിച്ച നാലുവയസുകാരി ഹിബയുടെ മയ്യിത്ത് ഇന്ന് സുബഹി നമസ്‌കാരാനന്തരം മക്കയില്‍ ഖബറടക്കും. മലപ്പുറം മോങ്ങം ഹില്‍ടോപ് സ്വദേശി കോട്ട ജാബിര്‍-ഫസീല ദമ്പതികളുടെ മകളാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയ ഉടന്‍ താമസസ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടത്തില്‍ മരിച്ചത്. മയ്യിത്ത് മക്ക ഹിറ ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തില്‍ പരിക്കേറ്റ് ഇതേ ആശുപത്രിയില്‍ കഴിയുന്ന ജാബിറും ഫസീലയും സുഖംപ്രാപിച്ചുവരുന്നു. ഇന്നലെയാണ് മകളുടെ മരണവിവരം ഇവരെ അറിയിച്ചത്. ജാബിറിന്റെ അനുജന്‍ ജംഷീര്‍, ഫസീലയുടെ പിതാവ് കരിപ്പൂര്‍ പുതിയപറമ്പില്‍ കുഞ്ഞിക്കമ്മു എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധു കൂടിയായ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂര്‍ രംഗത്തുണ്ട്.

Post a Comment