മോങ്ങത്ത് കനത്ത പോളിങ്ങ് സമാധാനപരം

        മോങ്ങം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പില്‍ മോങ്ങത്ത് കനത്ത പോളിങ്ങ് രേഖപ്പെടുത്തി. ഏകദേശം 75% ത്തോളം വോട്ട് രേഖപ്പെടുത്തിയെന്നാണ് അനൌദ്യോഗിക കണക്ക്. മോങ്ങം എ.എം.യു.പി സ്‌കൂളില്‍ സജീകരിച്ച എട്ട്, ഒന്‍‌പത്, പത്ത് ബൂത്തുകളിലായാണ് നാട്ടുകാര്‍ അവരുടെ വോട്ടവകാശം വിനിയോഗിച്ചത്.
      മോങ്ങത്ത് ആകെ 3939 വോട്ടര്‍മാരില്‍ 2954 പേര്‍ വോട്ട് ചെയ്‌തതായി കണക്കാക്കപ്പെട്ടു. ഈ കണക്ക് വെച്ച് നോക്കുമ്പോള്‍ 74.99% എന്ന കനത്ത പോളിങ്ങാണ് മോങ്ങത്ത് നടന്നിട്ടുള്ളത്. എട്ടാം ബൂത്തില്‍ 1403 വോട്ടര്‍മാരില്‍ 1051 (74.91%) പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍    1237 വോട്ടര്‍മാരുള്ള  ഒന്‍‌പതാം ബൂത്തില്‍ 904 (73.08%) ആളുകളും  പത്താം ബൂത്തില്‍ 1299 വോട്ടര്‍മാരില്‍ 999 (76.90%) വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ വളരെ സമാധാനപരമായിത്തന്നെ സമാപിച്ചു. 
         കേന്ദ്ര സേനയുടെ സജീവ സാനിദ്ധ്യവും ഫോട്ടോ പതിച്ച വോട്ടിങ്ങ് സ്ലിപ്പും തിരിച്ചറിയല്‍ കാര്‍ഡും ആവിശ്യമുള്ളതിനാല്‍ കള്ളവോട്ടും ആള്‍മാറാട്ടവും ഇല്ലാതായതിനാല്‍ കാര്യമായ പ്രശ്‌നം എവിടെയും ഉണ്ടായില്ല എന്ന് തന്നെ പറയാം. മലപ്പുറം മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മഠത്തില്‍ സാദിഖലിയും കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.മുഹമ്മദുണ്ണി ഹാജിയും വള്ളുവമ്പ്രം എ.എം.യു.പി സ്‌കൂളിലെ ബൂത്തുകളില്‍ വോട്ട് രേഖപെടുത്തി.  
  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment