സ്ഥാനാര്‍ത്ഥികള്‍ കുടുംബയോഗങ്ങളില്‍ സജീവമാകുന്നു


         മോങ്ങം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ദിവസങ്ങള്‍ കയ്യെത്തും ദൂരത്തായതോടെ ഇരു മുന്നണി സ്ഥാനാര്‍ത്ഥികലും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ കുടുംബയോഗങ്ങള്‍ സജീവമാകി തുടങ്ങി.
      യു ഡി എഫ് സ്ഥാനാര്‍ഥി പി.ഉബൈദുല്ല യുടെ പ്രചാരണത്തിന്റെ ഭാഗമായി ചെരിക്കകാട്ടും വട്ടോളി മുക്കിലുമായി മോങ്ങത്ത് രണ്ട് കുടുംബ യോഗങ്ങള്‍ നടത്തി. വട്ടോളി മുക്കില്‍ പി.പി.കുഞ്ഞാന്റെ വീട്ടിലും ചെരിക്കകാട്ട് കെ പി ഹസയ്‌നാരുടെ വീട്ടിലുമായിരുന്നു യോഗങ്ങള്‍ . മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സക്കീന, പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സലാം തുടങ്ങിയവര്‍ സംബന്ധിച്ചു, കെ അബ്ദുരഹ്‌മാന്‍ , ഹംസ, ടിപി റഷീദ് തുടങ്ങിയവര്‍ ചെരിക്കകാട്ടെ യോഗത്തിന് നേത്രത്വം കൊടുത്തു.  വട്ടോളി മുക്കില്‍ അനസ് പി.പി, കെ ഹംസ, വി മുസ്തഫ, നൌഷാദ്, സികെ അലി തുടങ്ങിയവര്‍ നേത്രത്വം നല്‍കി. ബഷീര്‍ കാളമ്പാടി,മാളുമ്മാത്ത തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബയോഗങ്ങളിലെ സ്ത്രീ സാന്നിദ്ദ്യം യുഡീഫ് ആത്മവീര്യം വര്‍ദ്ദിപ്പിച്ചിട്ടുണ്ട്.
                ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മഠത്തില്‍ സാദിക്കലിയുടെ കുടുംബയോഗം പനപ്പടിക്കല്‍ നടന്നു. അല്ലിപ്ര അലവി ഹാജി, സി.മമ്മൂട്ടി, എന്‍ .പി.ഹമീദ്, സലാം കൂനേങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് വട്ടോളി മുക്ക് കുയിലം കുന്ന്‍ കേന്ദീകരിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കാനും എല്‍ ഡി എഫ് തീരുമാനമെടുത്തതായി അറിയുന്നു. തിരഞ്ഞെടുപ്പിന്റെ ദിനങ്ങള്‍ അടുത്തെത്തിയെങ്കിലും മോങ്ങത്ത് തികച്ചും സമാധാനപരമായ പ്രചാരണങ്ങളാണ് ഇരു മുന്നണികളും നടത്തുന്നത് എന്നത് പൊതു ജനത്തിന് ആശ്വാസകരമാണ്. 

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

payaya pole rashtriya vairagyamillade neengan prarthikkuga

സ്ഥാനാര്തികള്‍ക്ക് കുടുംബങ്ങളോടുള്ള അതിയായ സ്നേഹം കൊണ്ട് തന്നെയാവും അല്ലെ കുടുംബ യോഗങ്ങള്‍ സങ്ങടിപ്പിക്കുന്നത് ? ആര്‍ക്കാണ് കൂട്ടെരെ നിങ്ങളെ ഈ സ്നേഹം കപടമാനന്നു അറിയാത്തത് ? തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിങ്ങളെ മഷിയിട്ടു നോക്കിയാല്‍ കാണുമോ ? സത്യത്തില്‍ യാജകന്മാരെക്കളും കഷ്ട്ടമാണ് നിങ്ങളുടെ കാര്യം , സൊന്തം കാര്യം കാണാന്‍ ഏതു ആസനവും മണത്തു നടക്കാന്‍ തയ്യാറുള്ള സി. ഹംസയെ പോലോത്ത ആളുകള്‍ ഉണ്ടാവുമ്പോള്‍ ഈ കള്ളന്മാര്‍ ഒന്ന് കൂടി മസില്‍ പിടിക്കുന്നു . എന്ത് രാഷ്ട്രീയ ആദര്‍ശമാണ് സി. ഹംസക്കൊക്കെ ഉള്ളത് ? തന്റെ വെക്തി താല്പര്യത്തിനു വേണ്ടി മാത്രം വേഷം കെട്ടുന്ന ഇത്തരത്തിലുള്ള ആളുകളെയാണ് സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടത് . ഈ കള്ള വേശംകെട്ടുള്ള മുഖത്തേക്ക് ഒരുനാള്‍ ജനം കാര്‍ക്കിച്ചു തുപ്പും . അവര്‍ നിങ്ങളെ തള്ളിപ്പറയും .പക്ഷെ അന്ന് ,..... ആളുകളെ പറ്റിച്ചും ഫണ്ടുകള്‍ മോഷ്ട്ടിച്ചും കരാറുകള്‍ ലങ്ഘിച്ചും സ്ഥല കെട്ടിട വില്പനകളില്‍ കൊല്ലലാബമുണ്ടാക്കിയും ഉണ്ടായ പണം മതിയാവില്ല നിങ്ങളുടെ മാനക്കേട്‌ മാറാന്‍ ..........................!

Post a Comment