മോങ്ങം "സംഘര്‍ഷ സാധ്യതാ ബൂത്ത് " ജാഗരൂഗരായി കര്‍ണാടക പോലീസ്

     മോങ്ങം: നിയമസഭാതിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരക്ഷ കണക്കിലെടുത്ത് മോങ്ങത്ത് കര്‍ണാടക പോലീസെത്തിയത് ജനങ്ങള്‍ക്ക് കൌതുകമായി മാറി. മോങ്ങം സംഘര്‍ഷ സാധ്യതാ ബൂത്താണെന്നും അക്രമണം നടക്കുവാന്‍ സാധ്യതയുണ്ട് എന്നുമുള്ള തെറ്റായ സന്ദേശങ്ങുടെ  അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു ദിവസം സര്‍വ്വ സന്നാഹങ്ങളോടെ എത്തിയ കര്‍ണാടക പോലീസ് മോങ്ങത്തെ മൂന്ന് ബൂത്തുകള്‍ക്കും വഴിയിലും റോഡിലുമായി തോക്ക്ധാരികളായി നിലയുറപ്പിച്ചു.
         ഇതിനു മുമ്പും പല തവണ ഇലക്ഷന്‍ നടന്നിട്ടുണ്ടെങ്കിലും അന്യ സംസ്ഥാന പോലീസ് മോങ്ങത്ത് എത്തിയിരുന്നില്ല. വല്ലപ്പോഴും പ്രവാസ ആത്മാക്കള്‍ വോട്ട് ചെയ്യാനെത്തുന്നതൊഴിച്ചാല്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ ഇക്കാലംത്രയും  വോട്ടെടുപ്പ് നടന്നിരുന്ന മോങ്ങത്തെ ബൂത്തുകളിലേക്ക് സമാധാനമായി വോട്ട് ചെയ്യാനെത്തിയര്‍ക്ക് സായുധ പോലീസ് കൂട്ടത്തെക്കണ്ട് ഞെട്ടലുണ്ടാക്കി. പ്രശ്ന ബാധിത ലിസ്റ്റില്‍ പെടാത്ത മോങ്ങം ബൂത്തുകളില്‍ അന്യ സംസ്ഥാന പോലീസെത്തിയത് മൊങ്ങത്തെ രാഷ്ട്രീയത്തില്‍ ചിലര്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലുകളാണ് ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്നത്. ഇത്തരം രാഷ്ട്രീയക്കാര്‍ സ്വന്തം കഴിവും സ്വാധീനവും ഉപയോഗിച്ച് നാടിനെ ഒരു ഭയത്തിന്റെ നിഴലിലേക്ക് വലിച്ചിഴക്കാതെ നാടിന്റെ പുരോഗതിയിലേക്കാണ് ശ്രദ്ദ തിരിക്കേണ്ടത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment