മോങ്ങത്ത് കലാശക്കൊട്ട് സമാധാനപരം : നാളെ ബൂത്തിലേക്ക്


     മോങ്ങം: നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശം പകര്‍ന്ന് മോങ്ങത്തെ പ്രകംഭനം കൊള്ളിച്ച് പ്രശ്‌ന രഹിതമായി തന്നെ  പരസ്യ പ്രചാരണം അവസാനിച്ചു. ചെറിയ തോതിലുള്ള ചാറ്റല്‍ മഴ കലാശക്കൊട്ടിന് ആവേശമായി. നാട്ടുകാരനായ മഠത്തില്‍ സാദിഖലി സ്ഥാനാര്‍ത്ഥിയാണ് എന്ന പ്രതേകതയുള്ള തിരഞ്ഞെടുപ്പ് മോങ്ങത്തുകാര്‍ ഉറ്റു നോക്കുന്ന ഒന്നാണ്. നിരവധി രാഷ്ട്രീയ നേതാക്കള്‍ മോങ്ങത്തെത്തിയത് ഈ തിരഞ്ഞെടുപ്പിന് ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു ഘടകമായി. യു ഡി എഫിനു വേണ്ടി കേന്ദ്ര മന്ത്രി ഇ.അഹമ്മദും എല്‍ ഡി എഫിനു വേണ്ടി ജനതാദള്‍ ദേശീയ സെക്രട്ടറി ഡാനിഷ് അലിയും മോങ്ങത്തെത്തി.
 മോങ്ങത്ത് മുസ്ലിം ലീഗ് ശക്തി പ്രകടനം നടത്തി കലാശക്കൊട്ടിന് കൊഴുപ്പേകിയപ്പോള്‍ ഇടതുപക്ഷത്തിന്റെ നിരവധി ബൈക്കുകളുടെ അകംബടിയോടെ മണ്ഡലത്തിലൂടെ നടത്തിയ റോഡ്ഷോ വളരേ ശ്രദ്ദയാകര്‍ശിച്ചു. ഇരുനൂറില്‍ പരം ബൈക്കുകളുടേയും കാറുകളുടെയും അകമ്പടിയോടെ തുറന്ന ജീപ്പില്‍ സ്ഥാനാര്‍ത്ഥി സാദിഖലിയെ ആനയിച്ച്  മണ്ഡലാതിര്‍ത്തിയായ ആനക്കയത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ മലപ്പുറം നഗരസഭ കോഡൂര്‍ പൂക്കോട്ടൂര്‍ പുല്‍പ്പറ്റ പഞ്ചായത്ത് പര്യടനം നടത്തി ചെറുപുത്തൂര്‍ വഴി മൊറയൂര്‍ പഞ്ചായത്തില്‍ പ്രവേശിച്ച് മൊറയൂര്‍ മോങ്ങം വഴി വള്ളുവമ്പ്രത്ത് സമാപിച്ചു. 

        മലപ്പുറം മണ്ഡലം ഇരുകക്ഷികള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. ഒരു സമയത്ത് ലീഗിന് നഷ്ടപ്പെട്ട പ്രാദേശിക ഭരണ കൂടങ്ങള്‍ എന്ന നിലക്ക് പുല്‍‌പറ്റ, കോഡൂര്‍ പഞ്ചായത്തുകളും മലപ്പുറം മുന്‍സിപാലിറ്റി തുടങ്ങിയവയാണ് ഇടതു പക്ഷത്തിന് പ്രതീക്ഷ നല്‍കുന്നത് . എന്നാല്‍ 2004 ല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ കെ.പി.എ മജീദ് തോറ്റിട്ടും ആനക്കയം, പൂക്കോട്ടൂര്‍ , മൊറയൂര്‍   തുടങ്ങിയ പഞ്ചായത്തുകള്‍ ലീഗിനൊപ്പം നിന്നു എന്നുള്ളതും നമുക്കിവിടെ വിസ്‌മരിച്ചുകൂടാ. ഇതെല്ലാം ലീഗിന്റെ ശക്തി കേന്ദ്രങ്ങാളാണ്, ഇവിടുത്തുകാര്‍ എന്നും ലീഗിനൊപ്പം നിന്ന ചരിത്രമാണുള്ളത്. എന്നാല്‍ മൊറയൂര്‍ പൂക്കോട്ടൂര്‍ പഞ്ചായത്തുകളില്‍ നാട്ടുകാരന്‍ എന്ന നിലയില്‍ സാദിഖലിക്ക് എത്രതോളം സ്വാധീനിക്കാന്‍ കഴിയും എന്ന് വ്യക്തമല്ലാത്തതിനാല്‍ മലപ്പുറം മണ്ഡലം ആര്‍ക്കൊപ്പം എന്നു പറയാന്‍ നിര്‍വാഹമില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാ പഞ്ചായത്തും നഗരസഭയും ലീഗിന്റെ ഭരണത്തിലാണ് എന്നുള്ളത് കൊണ്ട് തന്നെ ലീഗിന് ഒരു പടി മുന്‍‌തൂക്കം ഉണ്ട് എന്നുള്ളത് ഇവിടെ പറയാതിരിക്കുവാന്‍ നിര്‍വാഹമില്ല.
          സ്ഥാനാര്‍ത്തികളായ ഉബൈദുള്ളയും സാദിഖലിയും ജനകീയരും സര്‍വ്വ സമ്മതരായ പൊതു പ്രവര്‍ത്തകരാണ് എന്നതിനാലും നിഷ്‌പക്ഷ വോട്ടര്‍മാര്‍ പൊതുവെ ആശയ കുഴപ്പത്തിലാണ്. മുന്‍ കാലങ്ങളില്‍ നിന്നു വെത്യസ്‌തമായി ഇടതു മുന്നണിക്ക് ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്നുള്ളതും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുമ്പെങ്ങും കാണാത്ത തരത്തിലുള്ള ആവേശം ഇടത് ക്യാമ്പില്‍ കാണുന്നതും മത്സരം കടുത്തതാണ് എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപെട്ടു. 

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

This comment has been removed by a blog administrator.

നാന്‍ ഒരു ലീഗുകാരന്‍ ആണ്,എന്നാല ഈ പ്രാവിശ്യം എന്റെ വോട്ട് സദികുഎ അലിക്ക് മാത്രമായിരിക്കും,ഇതു സമയത്തും എന്ത് കാര്യവും പറയാന്‍ പറ്റുന്ന ഒരാള്‍ സദികുഎ അലി മാത്രമേ ഒള്ളു

Post a Comment