മലര്‍വാടി ബാലസഘം കായിക മേള നടത്തി

    
    മലര്‍വാടി ബാലസഘം സംസ്ഥാന വ്യാപകമായി നടത്തുന്ന കളിമുറ്റം കായിക മത്സരങ്ങള്‍ ചെറുപുത്തൂര്‍ യൂണിറ്റ് അതി വിപുലമായി കൊണ്ടാടി. ചെറുപുത്തൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പതിനഞ്ചിനങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഏതാണ്ട് നൂറോളം കുട്ടികള്‍ പങ്കെടുത്തു. കായിക ഇനത്തിലെ കമ്പവലി മത്സരം പരിപാടിക്കു മാറ്റ് കൂട്ടി.
     രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച കായിക മത്സരം ആര്‍ട്ടിസ്റ്റ് സിദ്ദീഖ് ഉല്‍ഘാടനം ചെയ്തു. സി മുശ്‌താഖ്, സി.കെ.സൈത് മാസ്റ്റര്‍ , നൌഷാദ് മാസ്റ്റര്‍ , കെ മുഹമ്മദ്, സഹീറ ടീച്ചര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

എന്റെ മോങ്ങത്തിനു എല്ലാവിധ ആശംസകളും നേരുന്നു,കെ.ഉസ്മാന്റെ ഓരോ റിപ്പോര്‍ട്ടുകളും ഒന്നിനൊന് മികവു പുലര്‍ത്തുന്നു.

Post a Comment