“ടെന്‍ഷന്‍ ഫ്രീ ലൈഫ്” ഡോക്‍ടര്‍ അബ്ദുള്ളകുട്ടി കിഴിശ്ശേരി വെള്ളിയാഴ്ച്ച മോങ്ങത്ത്

      
    മോങ്ങം:  തിരക്കും സമ്മര്‍ദ്ധവും നിറഞ്ഞ ആധുനിക കാലഘട്ടത്തില്‍ മനുഷ്യന്‍ സമ്മര്‍ദങ്ങളില്‍പെട്ട് ആലില പോലെ കരിഞ്ഞ് ഇല്ലാതായി കൊണ്ടിരിക്കുമ്പോള്‍ മനോ വേദനയും ടെന്‍ഷനും ഇല്ലാത്ത ജീവിതം എങ്ങിനെ സാദ്ധ്യമാകും എന്ന വിശയത്തില്‍ പ്രശസ്‌ത ഹോമിയോ സൈകോളജിസ്റ്റ് ഡോക്‌ടര്‍ എ.പി അബ്‌ദുള്ളകുട്ടി കിഴിശ്ശേരി വെള്ളിയാഴ്ച്ച മോങ്ങത്ത് ക്ലാസെടുക്കുന്നു. 
     മനസ്സ്  നിറയെ സംഘര്‍ഷങ്ങളും പൊട്ടി തെറിക്കറായ സാഹചര്യങ്ങളും എരിതീയില്‍ എണ്ണയൊഴിക്കുന്ന മാധ്യമങ്ങള്‍ക്കു മിടയില്‍ സമ്മര്‍ദ്ദങ്ങളും ടെന്‍ഷനുമായി നടക്കുന്ന മനസുകള്‍ക്ക് ചെറിയ ഒരു ക്ലാസിലൂടെ നമുക്ക് നമ്മുടെ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യാം. സമ്മര്‍ദങ്ങളില്ലത്ത ഒരു നാളേക്ക് വേണ്ടി ചെറിയ പടികള്‍ ഇന്നു നമുക്ക് കയറി തൂടങ്ങാം എന്ന സന്ദേശവുമായണ് ഡോക്‍ടര്‍ എ.പി അബ്‌ദുള്ളകുട്ടി കിഴിശ്ശേരി (BHMS.MSc) “ടെന്‍ഷന്‍ ഫ്രീ ലൈഫ്” ക്ലാസെടുക്കുന്നത്. ഏപ്രില്‍ 29നു വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് മോങ്ങം സ്റ്റാര്‍ ബില്‍ഡിങ്ങില്‍ വെച്ച് നടത്തപെടുന്ന പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകരായ “മോറല്‍ ടീം” ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment