സില്‍‌വര്‍ ജൂബിലി ആഘോഷിക്കുന്നു

      
    മോങ്ങം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മോങ്ങം യൂണിറ്റ് സില്‍‌വര്‍ ജൂബിലി ആഘോഷിക്കുന്നു. മെയ് നാലിന് സംഘടനയുടെ മോങ്ങത്തെ സജീവ പ്രവര്‍ത്തകനായിരുന്ന സി.ഹസ്സന്‍ കുട്ടി ഹാജി നഗറില്‍ അതി വിപുലമായിത്തന്നെ കൊണ്ടാടാന്‍ തീരുമാനിച്ചതായി സംഘാടക സിമതി അറിയിച്ചു. ഉല്‍ഘാ‍ടന സമ്മേളനം, കുടുംബ സംഘമം, അനുസ്‌മരണ സമ്മേളനം, സെമിനാര്‍ , ആദരിക്കല്‍ ചടങ്ങ് കൂടാതെ വിവിധ ഇനം കലാപരിപാടികളോടുകൂടി നടത്ത പെടുന്ന സമ്മേളനത്തില്‍ സംഘടനയുടെ ജില്ലാ സംസ്ഥാന നേതാക്കളും നാട്ടിലെ സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. 
   സമ്മേളനം പ്രമാണിച്ച് മെയ് നാലിന് മോങ്ങം ഏരിയയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗത്വമുള്ള കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതല്ലന്നും സംഘാടകര്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment