“എന്‍ഡോ സല്‍ഫാന്‍ “ ഇടതുമുന്നണി ഹര്‍ത്താല്‍ മോങ്ങത്ത് പൂര്‍ണ്ണം

          മോങ്ങം: മാരക കീടനാശിനിയായ എന്‍ഡോ സള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ മോങ്ങത്ത് പൂര്‍ണ്ണം. കടകളല്ലാം അടഞ്ഞ്കിടന്നു, ഇരുചക്ര വാഹനങ്ങളൊഴികെ മറ്റൊരു വാഹനങ്ങളും നിരത്തിലിരങ്ങാത്തതിനാല്‍ റോഡുകളല്ലാം വിജനമായിരുന്നു. മെഡിക്കല്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു.
     ഹര്‍ത്താലില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി ഇടതുമുന്നണിപ്രവര്‍ത്തകര്‍ മോങ്ങത്ത് നടത്തിയ പ്രകടനം നടത്തി. സി മമ്മുട്ടി, ദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു തലമുറയുടെ തന്നെ നാശത്തിന് കാരണമായിതീരുന്ന എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സി മമ്മുട്ടി ആവശ്യപ്പെട്ടു. ഹര്‍ത്താലുമായി ബന്ധാപ്പെട്ട് മോങ്ങത്ത് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment