എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് പര്യടനം നടത്തി

 
           മോങ്ങം: മലപ്പുറം മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി അഡ്വ: സാദിഖ് നടുത്തൊടി മോങ്ങത്ത് തിരഞ്ഞെടുപ്പ് പര്യടനം നടത്തി.നിരവധി ബൈക്കുകളുടെ അകമ്പടിയോടുകൂടിയാണ് സ്ഥാനാര്‍ത്ഥി മോങ്ങത്തെത്തിയത്.  “മാഫിയ മുക്ത രാഷ്ട്രീയം ജന ക്ഷേമ കേരളം” എന്ന ലക്ഷ്യമാണ് എസ് ഡി പി ഐക്കുള്ളതെന്നും അത് പ്രാവര്‍ത്തികമാക്കാന്‍ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ തന്റെ തിരഞ്ഞെടുപ്പ് ചിന്നമായ ടെലിവിഷന്‍ അടയാളത്തില്‍ നല്‍കി വന്‍ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചയക്കണമെന്നും അവിടെക്കൂടിയ വോട്ടര്‍മാരോട് അദ്ദേഹം അഭ്യാര്‍ത്ഥിച്ചു.  


0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment