SSLC മോങ്ങത്തിന് അഭിമാനമായി ഹെന്നയും മാജിദയും

  മോങ്ങം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ മോങ്ങത്തിന് അഭിമാനിക്കാവുന്ന നേട്ടം. മുഴുവന്‍ വിഷയത്തിലും A+ കരസ്ഥമാക്കിയ ചെറാട്ട് അഷ്‌റഫിന്റെ മകള്‍ ഹെന്നയും, ഒമ്പത് വിഷയങ്ങളില്‍ A+ഉം ഒരു വിഷയത്തില്‍ A ഗ്രേഡും നേടി കൂനേങ്ങല്‍ ചേങ്ങോടന്‍ ഉമ്മറിന്റെ മകള്‍ മാജിദയും മോങ്ങത്തിന്റെ അഭിമാനമായി. ഇരുവരും മൊറയൂര്‍ വീ എച് എം എച് എസ് എസിലെ ഒരേ ക്ലാസ്സിലെ വിദ്യാര്‍ഥിനികളാണ്.
  മോങ്ങത്തെ സ്‌കൂളുകളായ ഉമ്മുല്‍ഖുറാ, ലിറ്റില്‍ ഇന്ത്യാ എന്നിവയിലും കൂടാതെ പൂക്കോട്ടൂര്‍ ,പുല്ലാനൂര്‍ ,   മൊറയൂര്‍ ,  കൊട്ടുക്കര, അരിമ്പ്ര, ഒഴുകൂര്‍ എന്നീ സ്കൂളുകളിലായി  എസ് എസ് എല്‍ സി  പരീക്ഷ എഴുതിയ മോങ്ങത്ത് നിന്നുള്ള നൂറുകണക്കിനു കുട്ടികളില്‍ ‌തൊണ്ണൂറ്റ് അഞ്ച് ശതമാനം പേരും വിജയിച്ചതും മോങ്ങത്തിന്ന് നേട്ടമായി. ഇന്റെര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും റിസള്‍ട്ട് ലഭ്യമായത് കുട്ടികള്‍ക്ക് സൌകര്യമായെങ്കിലും ജനങ്ങള്‍ക്കിടയില്‍ പഴയപ്പോലെ എസ് എസ് എല്‍ സി ഫലം ഒരു സംസാര വിഷയമായില്ല എന്നതും ശ്രദ്ദിക്കപ്പെട്ടൂ.
     ഹെന്നയുടേയും മാജിദയുടേയും വീടുകളിലെത്തി മോങ്ങം ദര്‍ശനക്ലബ്ബ് പ്രവര്‍ത്തകര്‍ അവരെ അനുമോധിച്ചു.  ദര്‍ശന ക്ലബ്ബ് പ്രസിഡന്റ് റഷീദ്.കെ, സെക്രടറി അബ്ദു റഹീം സി.കെ, ഭാരവാഹികളായ ഉസ്‌മാന്‍ മൂച്ചിക്കുണ്ടില്‍ യാസര്‍ സി.കെ.പി എന്നിവര്‍ അവരുടെ വീടുകള്‍ലെത്തി മധുരം നല്‍കി സന്തോഷത്തില്‍ പങ്ക് കൊണ്ടു. എല്ലാ വര്‍ഷങ്ങളെ പോലെ ഈ വര്‍ഷത്തെ ഉന്നത വിജയികള്‍ക്കും മോങ്ങത്ത് പൊതുവേദിയില്‍ വെച്ച് “കൂനേങ്ങല്‍ സകീര്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ ” സമ്മാനിക്കുമെന്ന് ദര്‍ശന ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

പ്രിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ!

വിജയികള്‍ക്ക് എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ ആശംസകള്‍

ഇനിയും ഒരുപാട് മുന്നേറാന്‍കഴിയട്ടെ ....ഒരായിരം അഭിനന്ദനങ്കല്‍

Post a Comment