ലിറ്റില്‍ ഇന്ത്യ പഠന കേമ്പ് 2011

           മോങ്ങം:  2011 മെയ് പതിനെട്ട് മുതല്‍ ഇരുപത്തി രണ്ടു വരെ വിദ്ധ്യാഭ്യാസ വിധക്തര്‍ നേത്രുത്വം നല്‍കുന്ന അവധിക്കാല പഠന കേമ്പൊമായി  മോങ്ങം ലിറ്റില്‍ ഇന്ത്യാ പബ്ലിക് സ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കായി അപൂര്‍വ്വ അവസരവുമൊരുക്കുന്നു. വ്യക്തിത്വ വികസന പരിശീലനം, കരിയര്‍ ഗൈഡന്‍സ്, ഖുര്‍ആന്‍ പഠനം, ഇഗ്ലീഷ് ഭാഷാ പരിശീലനം, സോഫ്റ്റ് സ്കില്‍‌സ് പരിശീലനം തുടങ്ങിയവയാണ് പഠന കേമ്പിന്റെ ഭാഗമായി വിദ്ധ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. പ്രവേശനം ഏഴ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്ധ്യാര്‍ത്ഥികള്‍ക്ക് മാത്ര ക്ലാസുകള്‍ എല്ലാ ദിവസവും കാലത്ത് ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെയായിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്ധ്യാര്‍ത്ഥികള്‍ മേയ് പന്ത്രണ്ടിന് മുമ്പായി മോങ്ങം ലിറ്റില്‍ ഇന്ത്യാ പബ്ലിക്ക് സ്കൂളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment