ഉമ്മ പോയതറിയാതെ സബ്‌നയും നേഹയും നാട്ടിലെത്തി

   ജിദ്ദ : കഴിഞ്ഞ ദിവസം വരെ സ്‌നേഹ വാത്സല്യം തന്ന ഉമ്മ ഞങ്ങളെ വിട്ട് പോയെന്ന വാര്‍ത്ത അറിയാതെ സബ്‌നയും നേഹയും നാട്ടിലെത്തി. കഴിഞ്ഞ ദിവസം ജിദ്ദയില്‍ മരണപെട്ട സി.കെ.ഹഫ്‌സത്തിന്റെ പിഞ്ചോമനകളായ സബ്‌നയും നേഹയുമാണ് ഉമ്മാന്റെ മരണവാര്‍ത്തകളൊന്നും അറിയാതെ നാട്ടിലെത്തിയത്. മയ്യിത്ത് കബറടക്കലുമായി ബന്ധപെട്ട് രണ്ട് ദിവസം കൂടി ജിദ്ദയില്‍ തങ്ങേണ്ടി വന്നതിനാല്‍ പിതാവ് സൈനുദ്ധീനു യാത്ര ചെയ്യാന്‍ പറ്റാത്തതിനാല്‍ ഹഫ്‌സത്തിന്റെ സഹോദരി റം‌ലയുടെ കൂടെയാണ് കുട്ടികളെ നാട്ടിലയച്ചത്. രണ്ടര വയസ്സുള്ള ചെറിയ കുട്ടിക്ക് നാടോ നാട്ടിലുള്ളവരെയോ അറിയാതെ ഉമ്മയില്ലാത്ത പുതിയ ഒരു സാഹജര്യത്തിലേക്കാണ് എത്തിയിട്ടുള്ളത്. സൈനുദ്ധീന്‍ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കും.
    ചൊവ്വാഴ്‌ച്ച ഉച്ചക്ക് ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ മരണപ്പെട്ട മോങ്ങം ഹില്‍ടോപ്പില്‍ സി.കെ.സൈനുദ്ധീന്റെ ഭാര്യ ഹഫ്സത്തിന്റെ മയ്യിത്ത് ബുധനാഴ്ച്ച ളുഹ്‌റ് നമസ്കാരാന്തം റുവൈസ് ഖബറ് സ്ഥാനില്‍ ഖബറടക്കി. ചൊവ്വാഴ്‌ച്ച രാത്രി ഇഷാ നിസ്‌കാനന്തരം ഖബറടക്കം നടത്തുമെന്ന് ആദ്യം തീരുമാനിച്ചതിനെ തുടര്‍ന്ന് നാട്ടുക്കാരും ബന്ധുക്കളും ജിദ്ധയില്‍ ആശുപത്രി പരിസരത്തെത്തിയെങ്കിലും മക്കയില്‍ ഖബറടക്കണമെന്ന കുടുംബത്തിനകത്ത് നിന്നു അഭിപ്രായത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുനു. എന്നാല്‍ മക്കയിലേക്ക് കൊണ്ട് പോകുന്നതിനു സാങ്കേതിക തടസ്സം ഉള്ളതിനാല്‍ ജിദ്ധയില്‍ തന്നെ ഖബറടക്കാന്‍ പിന്നീട് തീരുമാനമെടുക്കുകയായിരുന്നു.
    പരേതക്ക് വേണ്ടി റുവൈസ് പള്ളിയില്‍ നടന്ന മയ്യിത്ത്  നമസ്ക്കാരത്തില്‍ ജിദ്ദക്കകത്തും പുറത്തുമുള്ള നാട്ടുകാരും  കുടുംബാംഗങ്ങളുടക്കമുള്ള നൂറു കണക്കിനു ആളുകള്‍ പങ്കെടുത്തു. ഖബറടക്കത്തിനും അനുബന്ധ ചടങ്ങുകള്‍ക്കും ഭര്‍ത്താവ് സൈനുദ്ധീന്‍ സഹോദരന്‍ നിസാമുദ്ധീന്‍ എന്നിവരോടൊപ്പം സഹായവുമായി ജിദ്ദ മോങ്ങം മഹല്ല് കമ്മിറ്റി ഭാരവാഹികളും ബന്ധുക്കളും കുടുംബക്കാരും സുഹൃത്തുക്കളും സജീവമായി രംഗത്തുണ്ടയിരുന്നു.


             

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

അവരുടെ ആഖിറം സന്തോഷകരമാകട്ടെ!
മക്കൾക്കും ബന്ധുക്കൾക്കും ക്ഷമയും സഹനശകതിയും നൽകട്ടെ!

Post a Comment