വ്യാപാരി വ്യവസായി ഏകോപന സമിതി സില്‍വര്‍ ജൂബിലി ചരിത്ര സംഭവമായി


            മോങ്ങം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മോങ്ങം യൂണിറ്റ് സില്‍വര്‍ ജൂബിലി ആഘോഷം മെയ് നാലാം തിയ്യതി വിവിധങ്ങളായ പരിപാടികളോടെ സി ഹസ്സന്‍ കുട്ടി ഹാജി നഗറില്‍ കൊണ്ടാടി. രാ‍വിലെ ഒമ്പതു മണിക്ക് ജില്ലാ ട്രഷറര്‍ പി.എ.മജീദ് പുതിയ യൂണിറ്റ് ഓഫീസ് ഉല്‍ഘാടന കര്‍മം നിര്‍വഹിച്ചു. ഒമ്പതെ മുപ്പതിന്ന് ചുണ്ടക്കാടന്‍ കുഞ്ഞാന്‍ പതാക ഉയര്‍ത്തി.  
        പത്ത് മണിക്ക് നടന്ന ഉല്‍ഘാടന സമ്മേളനത്തില്‍  പ്രസിഡന്റ് സി ഫസ്‌ലുല്‍ഹഖ് എന്ന നാണി അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.എ.ബാവ ഉല്‍ഘാടനകര്‍മ്മവും സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ പി.പി.അബ്ദുറഹിമാന്‍ മുഖ്യ പ്രഭാഷണവും  നിര്‍വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്  ജില്ലാ ട്രഷറര്‍ ടി.എ.മജീദ്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.എ.അബ്ദുറഹിമാന്‍, പി.ടി.എസ്.മൂസു ജില്ലാ വൈസ് പ്രസിഡന്റ്, ഹാറൂന്‍ സക്കറിയ മണ്ഡലം ജനറല്‍ സെക്രട്ടറി എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി എം.സി ഇബ്രാഹി സ്വഗതവും അശ്‌റഫ് ചെമ്പന്‍ നന്ദിയും പറഞ്ഞു.
          തുടര്‍ന്ന് ടി.കെ സൈതുട്ടി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തിലും സെമിനാറിലും ചെമ്പന്‍ അലവിക്കുട്ടി സ്വാഗതം ആശംസിക്കുകയും മുന്‍ ജില്ലാ പ്രസിഡന്റ് ലൌലി ഹംസ ഹാജിയും മുന്‍ ഡപ്യൂട്ടി കലക്ടര്‍ ഇ.കാവുട്ടിയും അനുസ്മരണ പ്രഭാഷണം നടത്തി. ശേഷം മോങ്ങം ടൌണ്‍ വികസനവും സാധ്യതകളും എന്ന വിശയത്തില്‍ സെമിനാര്‍ നടന്നു. യൂണിറ്റ് സെക്രട്ടറി സാക്കിര്‍ പാറമ്മല്‍ വിഷയാവതരണം നടത്തി. ചെറി.കെ സോളാര്‍ മോഡറേറ്ററായ പരിപാടിയില്‍ സി.മുഹമ്മദ് മദനി ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു. പിന്നീട് മോങ്ങത്തെ വിവിധ സംഘടനകളെ പ്രതിനിതീകരിച്ചുകൊണ്ട് സി.കെ.മുഹമ്മദ്, ബി.കുഞ്ഞുട്ടി, സി.കെ.മുഹമ്മദലി മാസ്റ്റര്‍, പി.എം.കെ.ഫൈസി, കെ.എം സലീം മാസ്റ്റര്‍, ദാസന്‍ പാടുകണ്ണി, സി.മമ്മുട്ടി,സി.ഹംസ, മഹ്‌മൂദ് ശിഹാബ്, അന്‍‌വര്‍ സാദത്, അബ്ദുല്‍ റഹീം. സി.കെ, ബാസിത്, വി. ഇബ്രാഹിം മാസ്റ്റര്‍ , മന്‍സൂര്‍ , എം.സി അബ്ദുറഹിമാന്‍ , ഉസ്മാന്‍ ബംഗാളത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ലത്തീഫ് പ്രിയ നന്ദിയും പറഞ്ഞു.
         ഉച്ചക്ക് ശേഷം നടന്ന കുടുംബ മേളയില്‍ യൂണിറ്റ് എക്സിക്യുട്ടീവ് മെമ്പര്‍ സി.അയ്യപ്പന്‍ കുട്ടി സ്വാഗതം പറഞ്ഞു. അലവി ഹാജി ഹോണസ്റ്റ് അദ്ധ്യക്ഷനായ കുടുംബ മേളയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ ഉല്‍ഘാടന കര്‍മം നിര്‍വഹിച്ചു. തുടന്ന് നടന്ന വ്യാപാരിയും കുടുംബവും എന്ന വിഷയത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസിന് ജനാബ് ചേക്കു കരിപൂര്‍ നേത്രുത്വം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും സ്റ്റേജില്‍ അരങ്ങേറി. യൂത്ത് വിന്‍‌ഗ് വൈസ് പ്രസിഡന്റ് മഠത്തില്‍ മാനുപ്പ നന്ദിയും പറഞ്ഞു.
          വൈകുന്നേരം ഏഴെ മുപ്പതിന്ന്  നടന്ന ആദരിക്കല്‍ ചടങ്ങില്‍ യൂത്ത് വിന്‍‌ഗ് ജനറല്‍ സെക്രട്ടറി യൂസുഫലി.എം ലിബാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍ കെ.ഉണ്ണ്യാലി ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ.ചെറി ആദരിക്കല്‍ ചടങ്ങ് ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് ഇരുപത്തഞ്ച് വര്‍ഷമായി യൂണിറ്റ് സെക്രട്ടറിയായി സേവനം അനുഷ്ടിച്ച എം.സി.ഇബ്രാഹിം,ഇരുപത്തഞ്ച് വര്‍ഷത്തിലതികം മോങ്ങത്ത് കച്ചവടം ചെയ്തുകൊണ്ടിരിക്കുന്ന അറുപത് വയസ്സിനു മുകളിലുള്ള വ്യാപാരികള്‍ , യൂണിറ്റ് മുന്‍ പ്രസിഡന്റുമാര്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. റഹൂഫ് സിറ്റി നന്ദിയും പറഞ്ഞു .  മജീഷ്യന്‍ മലയില്‍ ഹംസ അവതരിപ്പിച്ച മായാ വിസ്മയവും വേദിയില്‍ അരങ്ങേറി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment