സുന്നീ പ്രഭാഷണവും എല്‍ സി ഡി പ്രദര്‍ശനവും നടത്തി

          മോങ്ങം: എസ് എസ് എഫും എസ് വൈ എസും സംയുക്തമായി എല്‍സിഡി പ്രദര്‍ശനവും പ്രഭാഷണവും സംഘടിപ്പിച്ചൂ. തിരുനബിയുടെ കേശവുമായുണ്ടായ വിവാദം ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണ അകറ്റുന്നതിന്നു വേണ്ടിയാണ് എസ് എസ് എഫും എസ് വൈ എസ്സും മൂന്നു ദിവസം നീണ്ടു നിന്ന പരിപാടി സംഘടിപ്പിച്ചത്. രണ്ട് ദിവസം തുടര്‍ച്ചയായി എല്‍ സി ഡി പ്രദര്‍ശനത്തില്‍ പേരോട് അബ്‌ദുറഹ്‌മാന്‍ സഖാഫിയുടെ പ്രഭാഷണ സിഡിയാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. മൂന്നാം ദിവസം എല്‍ സി ഡി പ്രദര്‍ശനവും പ്രഭാഷണവും നടന്നു. അബ്ദുല്‍ റഷീദ് സഖാഫി എലാംകുളമാണ് മുഖ്യപ്രഭാഷണം നടത്തിയത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment