സാദിഖലി എട്ട് നിലയില്‍ പൊട്ടി

    മോങ്ങം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മലപ്പുറം മണ്ഡലത്തില്‍ മത്സരിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മഠത്തില്‍ സാദിഖലി എട്ടു നിലയില്‍ പൊട്ടി ചരിത്രത്തിന്റെ ഭാഗമായി. ഈ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കേരളത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷവുമായി മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.ഉബൈദുള്ള കേരള നിയമ സഭയിലേക്ക് പൊന്‍ തൂവല്‍ ചൂടി നടന്നടുക്കുമ്പോള്‍ മോങ്ങത്തിന്റെ അഭിമാനമുയര്‍ത്താന്‍ വന്നു കനത്ത തോല്‍വി ഏറ്റ് വാങ്ങിയിരിക്കുകയാണ് എതിരാളി ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്തിയും നാട്ടുകാരനുമായ മഠത്തില്‍ സാദിഖലി.
    2011 യമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 44508 വോട്ടിന്റെ ഭൂരിപക്ഷവുമായി മുസ്ലിം ലീഗിലെ ഉബൈദുള്ള തിരഞ്ഞെടുക്കപെട്ടത്. 77928 വോട്ട് നേടി ഉബൈദുള്ളയും 33420 വോട്ടുകള്‍ സാദിഖലിയും നേടിയപ്പോള്‍ മറ്റുള്ളവര്‍ മൊത്തം 10382 വോട്ടാണ് നേടിയത്. എതിരാളി സാദിഖിനു കിട്ടിയ വോട്ടിലേറെ ഭൂരിപക്ഷം നേടിയ ഉബൈദുള്ള മലപ്പുറത്തിന്റെ മണ്ണില്‍ വിജയ കൊടി പാറിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ മണ്ഡലമെന്ന ചരിത്രം രണ്ടാമതൊരിക്കല്‍ കൂടി നേടുകയാണ് മലപ്പുറം മണ്ഡലം.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

angane mongam swadeshi saadiquenaayum indian raashtreeya shavapparambilaakk league paranjayachu charithrathil sthaanam pidichu

Post a Comment