ഉബൈദുള്ളയും മമ്മുണ്ണി ഹാജിയും നമുക്ക് രണ്ട് എം എല്‍ എമാര്‍

             മോങ്ങം: പതിമൂന്നാം നിയമ സഭയില്‍ മോങ്ങത്ത് നിന്നു രണ്ട് എം എല്‍ എമാരുണ്ടാകും. മോങ്ങം ഉള്‍പെടുന്ന മലപ്പുറം മണ്ഡലത്തില്‍ നിന്നു വിജയിച്ച മുസ്ലിം ലീഗിലെ പി.ഉബൈദുള്ള മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയില്‍ നിയമസഭയിലെത്തുമ്പോള്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നും വിജയിച്ച മുസ്‌ലിം ലീഗ് സാരഥി കെ.മുഹമ്മദുണ്ണി ഹാജി നാട്ടുക്കാരന്‍ എന്ന നിലക്കും നമ്മുടെ നാടിന്റെ എം എല്‍ എയായി കേരള നിയമ സഭയിലുണ്ടാവും.
    മലപ്പുറത്ത് നിന്ന് നിയമ സഭയിലേക്ക് കന്നിയങ്കത്തിന്  ഇറങ്ങിയ പി.ഉബൈദുളള ഈ തിരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 44508 വോട്ടിനാണ് എതിര്‍ സ്ഥാനാര്‍ത്ഥി ജനതാ ദളിലെ മഠത്തില്‍ സാദിഖലിയെ അടിയറവ് പറയിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം എന്ന നിലയിലും പാര്‍ട്ടിയിലെ സജീവ സംഘാടകന്‍ എന്ന നിലയിലും ജനകീയന്‍ എന്ന മുദ്ര പതിഞ്ഞ ഉബൈദുള്ളയിലൂടെ മോങ്ങത്തിനും പരിസര പ്രദേശങ്ങള്‍ക്കും വികസനങ്ങളെത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് നാട്ടും നാട്ടുകാരും. 
       ഇത് രണ്ടാം തവണ കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ കെ.മുഹമ്മദുണ്ണി ഹാജി സി.പി.എം സ്ഥാനാര്‍ത്തി പി.സി.നൌഷാദിനെ 28149 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപെടുത്തിയത്.   മണ്ഡലത്തിന്റെ പരിധിക്ക് പുറത്താണങ്കിലും ഓരോ മോങ്ങത്ത്കാരെയും പേരെടുത്ത് പറയാന്‍ കഴിയുന്ന നാട്ടുകാരനായ മുഹമ്മദുണ്ണി ഹാജി എം എല്‍ എയാകുമ്പോള്‍ മോങ്ങത്തെ ദൈനം ദിന സംഭവ വികാസങ്ങളില്‍ പോലും സജീവ ഭാഗവാക്കാകാന്‍ അദ്ധേഹത്തിന്റെ സാനിദ്ധ്യം ഉണ്ടാകും എന്ന കാര്യത്തില്‍ മോങ്ങത്തുകാര്‍ക്ക് രണ്ടഭിപ്രായമില്ല. 
          നാടിന്റെ നാഡീ മിടിപ്പുകള്‍ തൊട്ടറിയുന്ന രണ്ട് ജനകീയ എം എല്‍ എ മാരും ഇവരുള്‍ക്കോള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വെക്തമായി സ്വാധീനമുള്ള മുന്നണി അധികാരത്തിലും ഇരിക്കുന്ന ഈ പതിമുന്നാം നിയമസഭാ കാലയളവിലെങ്കിലും “മോങ്ങം പഞ്ചായത്ത്” പോലുള്ള നമ്മുടെ ചിരകാല അഭിലാഷങ്ങള്‍ പൂവണിയിക്കാന്‍ കഴിമെന്ന പ്രതീക്ഷയിലാണ് മോങ്ങവും മോങ്ങത്തുകാരും.     

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് പിരിച്ചു വിട്ടില്ലെങ്കില്‍ അതിന്റെ നേതാക്കളെ ജയിലിലടക്കും എന്ന ഇന്ത്യയിലെ ഉരുക്ക് മനുഷിയന്‍ ആയിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഉരുക്ക് മുഷ്ട്ടിക്കു മുമ്പില്‍ മുട്ടുമടക്കാത്ത മുസ്ലിം ലീഗ് പ്രസ്ഥാനം കേവലം മിമിക്രികാരനായി അതപതിച്ച്ച വെറും ഒരു കോമാളിയായ അച്ചുദാനന്തെന്റെ മുമ്പില്‍ അടിയറ പറയും എന്ന് കരുതിയ ലീഗ് വിരുദ്ധരെ ഇരുത്തി ചിന്തിപ്പിക്കട്ടെ പാര്‍ട്ടിയുടെ ഈ മധുരമായ ചരിത്ര വിജയം.

ha ha ha ha ha ha ha ha ha

Post a Comment