മഞ്ചേരി ഗവ: ജനറല്‍ ആശുപത്രിയില്‍ നഫ്രോളജി വിഭാഗം ആരംഭിക്കണം: സോഷ്യലിസ്റ്റ് യുവ ജനത മലപ്പുറം മണ്ഡലം കമ്മിറ്റി

      മോങ്ങം:മലപ്പുറം ജില്ലയിലെ വര്‍ധിച്ച് വരുന്ന വൃക്ക രോഗികളുടെ ചികിത്സക്കും പരിചരണത്തിനും വേണ്ടി മഞ്ചേരി ഗവ:ജനറല്‍ ആശുപത്രിയില്‍ നെഫ്രോളജി (വ്രക്കരോഗ) വിഭാഗം അടിയന്തിരമായി  ആരംഭിക്കണമെന്ന് സോഷ്യലിസ്റ്റ് യുവ ജനത മലപ്പുറം മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇങ്ങിനെ വ്രക്കാരോഗാ വിഭാഗം തുടങ്ങിയാല്‍ ഏഴ് ജില്ലകളിലെ വ്രക്കരോഗികളുടെ ബാഹുല്ല്യത്താല്‍ ചികിത്സിക്കാന്‍ ബുദ്ദിമുട്ടുന്ന കോഴിക്കോട് മെഡിക്കല്‍കോളേജിലെ തിരക്ക് കുറക്കാന്‍ സഹായകമാവും. കൂടാതെ മലപ്പുറം, പാലക്കാട്,ത്രശൂര്‍ ജില്ലകളിലെ വ്രക്കരോഗികള്‍ക്ക് വളരെ സഹായകരവുമാ‍യിരിക്കും.
   കൂടാതെ മഞ്ചേരി ഗവണ്‍‌മെന്റ് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ടക്‌നീഷ്യന്‍ കോഴ്‌സും ഡി എം എല്‍ ടി കോഴ്‌സും ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് മൂലം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടുന്ന ഈ സാഹചര്യത്തില്‍ അടിയന്തിരമായി ഇപ്പോഴുള്ള ഒഴിവിലേക്കാവശ്യമായ ഡോക്‌ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും നിയമിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 
  യോഗം മണ്ഡലം പ്രസിഡന്റ് ശബീര്‍ ആനക്കയം അദ്ധ്യക്ഷതയില്‍ സോഷ്യലിസ്റ്റ് ജനത മലപ്പുറം മണ്ഡലം പ്രസിഡന്റ് അബു അരിമ്പ്ര ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു. യോഗത്തില്‍ കൂടാതെ സോഷ്യലിസ്റ്റ് ജനത മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ഹംസ , ജസീല്‍ കല്ലത്താന്‍ , അന്‍‌വര്‍ പുല്‍‌പറ്റ, സലാം ഒഴുകൂര്‍ , ഷംസുദ്ധീന്‍ ചാലില്‍ തൊടി, ഉസ്മാന്‍ വെള്ളുവമ്പ്രം എന്നിവര്‍ പ്രസംഗിച്ചു. പാലക്കപ്പള്ളിയാളി ഫൈസല്‍ സ്വാഗതവും ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment