കൂനേങ്ങല്‍ സകീര്‍ മെമ്മോറിയല്‍ പഠനോപകരണ വിതരണവും അവാര്‍ഡ് ദാനവും ഇന്ന്

     മോങ്ങം: ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റിയും മോങ്ങം ദര്‍ശന ക്ലബ്ബും സംയുക്തമായി നിര്‍ദ്ധനരായ വിദ്ധ്യാര്‍ത്ഥികളക്ക് വേണ്ടിയുള്ള അഞ്ചാമത് കൂനേങ്ങല്‍ സക്കീര്‍ മെമ്മോറിയല്‍ പഠനോപകരണ (സ്കൂള്‍ ബാഗുള്‍പടെ) വിതരണവും എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ഇന്ന് (ബുധന്‍ ) വൈകുന്നേരം ഏഴ് മണിക്ക് മോങ്ങം അങ്ങാടിയില്‍ വെച്ച് നടത്തപ്പെടുന്നു. 
     നഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍ കുമാര്‍ ഉത്ഘാടനം ചെയ്യും. മൊറയൂര്‍ പഞ്ചായത്ത് അംഗങ്ങളായ സി.കെ.മുഹമ്മദ്, ബി.കുഞ്ഞുട്ടി, ആമിന ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും. പ്രസ്തുത പരിപാടിയിലേക്ക് നല്ലവരായ മുഴുവന്‍ ആളുകളേയും സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി അറിയിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment