ദര്‍ശന ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: എം.അനില്‍കുമാര്‍

            
നാടിന്റെ സമഗ്ര വിദ്ധ്യാഭ്യാസ പുരോഗതിക്ക് ദര്‍ശന ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് നെഹ്‌റു യുവകേന്ദ്ര യൂത്ത്കോഡിനേറ്റര്‍ എം.അനില്‍കുമാര്‍ പ്രസ്ഥാപിച്ചു. മോങ്ങം അങ്ങാടിയില്‍ വെച്ച് ഇന്നലെ ഗള്‍ഫ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ദര്‍ശന ക്ലബ്ബ് സംഘടിപ്പിച്ച കൂനേങ്ങല്‍ സക്കീര്‍ മെമ്മോറിയല്‍ പഠനോപകരണ  വിതരണവും എസ് എസ് എല്‍ സി പ്ലസ്ടു വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങും ഉല്‍ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദര്‍ശന ക്ലബ്ബിന്റെ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇതിനു മുമ്പും ഞാന്‍ പങ്കാളിയായിട്ടുണ്ട്. ഉന്നത വിജയം നേടിയവരെ അഭിനന്ദിക്കാനും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാഹജര്യമൊരുക്കി അവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനും അതോടൊപ്പം സാ‍മൂഹിക സേവന രംഗങ്ങളിലും ദര്‍ശന അതിന്റെ ദാര്‍ശനികത്വം കാത്തു സൂക്ഷിക്കുന്നു, അത് കൊണ്ട് തന്നെയാണ് ഈ നാട്ടില്‍ ദര്‍ശനയുടെ മേല്‍‌വിലാസം വാനോളം ഉയരുന്നതെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

         
   ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് സംസാരിച്ച മൊറയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബി.കുഞ്ഞുട്ടി ദര്‍ശന ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെയും സി.കെ.മുഹമ്മദ്, മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും അനുസ്‌മരിച്ചു. ദീര്‍ഘ വീക്ഷണത്തോടു കൂടി കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി ദര്‍ശന ക്ലബ്ബിനെ മുന്നോട്ട് നയിച്ച വ്യക്തിയായിരുന്നു സക്കീര്‍ കൂനേങ്ങലെന്ന് ആ‍ശംസകളര്‍പ്പിച്ച് സംസാരിച്ച മോങ്ങം എ.എം.യു.പി.സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി.ഹംസ അനുസ്‌മരിച്ചു.   നൂറോളം നിര്‍ധന വിദ്ധ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍‍ ബാഗ്, നോട്ട് ബുക്കുകള്‍ , വാട്ടര്‍ ബോട്ടില്‍ , പേന, പെന്‍സില്‍ , സ്‌കെയില്‍ മറ്റു അനുബന്ധ ഇന്‍സ്‌ട്രുമെന്‍സുകളടക്കം വിതരണം ചൈതു. ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ ചെറാട്ട് അഷ്‌റഫിന്റെ മകള്‍ ഹെന്ന, കൂനേങ്ങല്‍ ചേങ്ങോടന്‍ ഉമറിന്റെ മകള്‍ മാജിദ, പ്ലസ്‌ടു ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ താഴെ തൊടി ഉമറിന്റെ മകന്‍ ഉനൈസ്, താഴെ മോങ്ങം പൂഴിക്കോടന്‍ ഉമറിന്റെ മകന്‍ ഫാദി ഷഹിന്‍ , അരിമ്പ്ര റോഡിലെ കാളിയമ്പാവില്‍ താമസിക്കുന്ന പി.പി കുഞ്ഞാന്റെ മകള്‍ ജസ്‌നി മോള്‍ എന്നീ പ്രതിഭകള്‍ക്ക് ട്രോഫിയും മെഡലുകളും നല്‍കി ആദരിച്ചു.
   മോങ്ങം ദര്‍ശന ക്ലബ്ബിന്റെ പ്രവാസി വിഭഗമായ ദര്‍ശന ഗള്‍ഫ് കോഡിനേഷന്‍  കമ്മിറ്റിയുടെ കീഴില്‍ നടത്തുന്ന കൂനേങ്ങല്‍ സകീര്‍ മെമ്മോറിയല്‍ വിദ്യഭാസ സഹായ പദ്ധതിയുടെ ഭാഗമായി ദര്‍ശനകബ്ബ് സംഘടിപ്പിച്ച പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ക്ലബ്ബ് സെക്രട്ടറി സി.കെ.റഹീം അദ്ധ്യക്ഷത വഹിച്ചു. യൂസഫലി.എം സ്വാഗതവും എന്റെ മോങ്ങം ന്യൂസ് ബോക്സ് മോങ്ങം ബ്യൂറോ കണ്‍‌വീനര്‍ ഉസ്‌മാന്‍ മൂച്ചികുണ്ടില്‍ നന്ദിയും പറഞ്ഞു. 


1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

This comment has been removed by a blog administrator.

Post a Comment