മൊറയൂര്‍ പഞ്ചായത്തില്‍ പത്താം തരം തുല്യതാ പഠനത്തിനു സമഗ്ര പദ്ധതി

     മോങ്ങം: പൊതു വിദ്ധ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന പത്താം തരം തുല്യതാ പഠനത്തിനു മൊറയൂര്‍ പഞ്ചായത്തില്‍ സമഗ്ര പദ്ധതി തയ്യാറാക്കി.  മൊറയൂര്‍ പഞ്ചായത്തിലെ എ എസ് എല്‍ സി പരീക്ഷ എഴുതാന്‍ കഴിയാത്ത ഏഴാം തരം വിജയിച്ചവരുമായ പതിനേഴ് വയസില്‍ മുകളില്‍ പ്രായമുള്ളവരുമായ എല്ലാവര്‍ക്കും പത്താംതരം തുല്ല്യതാപദ്ദതി നടപ്പിലാക്കുന്നതിനു ഗ്രാമ പഞ്ചായത്ത് പ്രസിഡ്ന്റ് ബി.സകീനയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് രണ്ട് ലക്ഷം രൂപ നീക്കിവെച്ചൂ.ധാരിദ്ര്യരേഖക്ക് താഴെയുള്‍ലവരുടെ മുഴുവന്‍ ചിലവും പഞ്ചായത്ത് വഹിക്കും. പദ്ദതിയുടെ പഞ്ചായത്ത് തല ഉല്‍ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസി:പി കെ കുഞ്ഞു ബുധനാഴ്ച്ച വാലഞ്ചേരിയില്‍ നിര്‍വ്വഹിക്കും. 
       അപേക്ഷ ഫോമുകള്‍ വിതരണം ചെയ്യാനായി മോങ്ങം, മൊറയൂര്‍ അരിമ്പ്ര, ഒഴുകൂര്‍ ഭാഗങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കും. പൊതു ഒഴിവ് ദിവസങ്ങളിലും ഞായര്‍ ദിവസങ്ങളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായി സമ്പര്‍ക്ക ക്ലാസും പരിശീലനവും നല്‍കും. പത്ത് മാസം നീണ്ട് നില്‍ക്കുന്ന പദ്ദതിയില്‍ സി എസ് ഐ വിദ്യാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും സഹായിക്കും. 
          പദ്ധതി നടപ്പിനായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ്ന്റ് വി.പി.അബൂബക്കര്‍ ചെയര്‍മാനും ക്ലബ്ബ് കോ-ഓഡിനേറ്റര്‍ കെ.സി.സലീം കണ്‍‌വീനറുമായി കമ്മിറ്റി രൂപീകരിച്ചു. എന്‍ . കെ. ഹംസ, പുല്ലാനി മണി, സി.എ.റഷീദ്, റഷീദ്, അലി മൊറയൂര്‍ , ഷാഹിദ്.കെ.സി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment