പ്ലസ് ടു: മോങ്ങത്തിന്റെ അഭിമാനമായി ഫാദി ഷഹിനും ഉനൈസും ജെസ്‌നിയും

     മോങ്ങം: ഹെയര്‍ സെകന്ററി പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ മികച്ച വിജയവുമായി മോങ്ങത്തെ കുട്ടിക്കള്‍ നാടിന്റെ യശസ്സ് ഉയര്‍ത്തി പിടിച്ചപ്പോള്‍ മുഴുവന്‍ വിഷയങ്ങളിലും “എ പ്ലസ്” കരസ്ഥമാക്കി ഫാദി ഷഹീന്‍ , ഉനൈസ്, ജെസ്‌നി മോള്‍ എന്നീ മൂന്ന് പ്രതിഭകള്‍ നാടിന് അഭിമാനമായി.  വെത്യസ്ഥ സ്‌കൂളൂകളില്‍ പഠനം നടത്തിയ ഇവര്‍ക്ക് മൂന്ന് പേര്‍ക്കും 95 ശതമാനത്തിനു മുകളില്‍ മാര്‍ക്കുണ്ട്. അവര്‍ പഠിച്ച സ്‌കൂളുകള്‍ക്ക് അഭിമാന നക്ഷത്രങ്ങളായ ഈ നവ മുകുളങ്ങള്‍ നാളെയുടെ മോങ്ങത്തിന്റെ ഭാവി പ്രതീക്ഷകളാണ്. 
        മോങ്ങം അന്‍‌വാറുല്‍ ഇസ്ലാം മ്ദ്രസക്ക് പിറകില്‍ താമസിക്കുന്ന തായതൊടി ഉമറിന്റെ മകനായ ഉനൈസ് മഞ്ചേരി ബോയ്സ് ഹെയര്‍ സെകന്ററി വിദ്യാര്‍ത്ഥിയായിരുന്നു.സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥിയായിരുന്ന ഉനൈസ് സ്‌കൂളിലെ തന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയാണ് ഈ നേട്ടം കൈവരിച്ചത്.
     താഴെ മോങ്ങത്ത് താമസിക്കുന്ന പൂഴിക്കോടന്‍ ഉമ്മറിന്റെ മകനായ ഫാദി ഷഹിന്‍ കൊണ്ടോട്ടി ഇ.എം.ഇ.എ ഹെയര്‍ സെകന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. കൊമേഴ്‌സ് ഗ്രൂപെടുത്ത് മുന്നേറിയ ഫാദി ഷഹിന്‍ സ്‌കൂളിലെ തന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ താരതിളക്കത്തോടെയാണ് ഈ നേട്ടത്തിനുടമയായത്.  
     മോങ്ങം അരിമ്പ്ര റോഡ് തുടക്കത്തില്‍ കാളിയമ്പാവില്‍ താമസിക്കുന്ന പി.പി.കുഞ്ഞാന്റ് മകളായ ജെസ്‌നി മോള്‍ മൊറയൂര്‍ വി.എച്.എം ഹെയര്‍ സെകന്ററി സ്‌കൂള്‍ വിദ്യാര്‍ത്തിനിയായിരുന്നു. കോമേഴ്‌സ് ഗ്രൂപ്പ് തിരഞ്ഞെടുത്ത ജെസ്‌നി അതിലൂടെ വിജയ പാത തണ്ടിയപ്പോള്‍ നൂറു മേനി കൊയ്‌ത തന്റെ സ്‌കൂളിനും അതോടൊപ്പം നാടിനും അഭിമാനമായിരിക്കുകയാണ്. 
          ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കി മോങ്ങത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിച്ച മൂന്ന് പ്രതിഭകളേയും മോങ്ങം ദര്‍ശന ക്ലബ്ബ് അനുമോദിച്ചു.  ദര്‍ശന ക്ലബ്ബ് സെക്രട്ടറി റഹീം.സി.കെ, ഫൈസല്‍ .കെ.എം. ഉസ്‌മാന്‍ മൂച്ചിക്കുണ്ടില്‍ എന്നിവരാണ് വിജയികളുടെ വീടുകളില്‍ ചെന്ന് മധുരം നല്‍കി അനുമോദിച്ചത്. വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ഇരുപത്തി അഞ്ചാം തിയ്യതി മോങ്ങം അങ്ങാടിയില്‍ പൊതു വേദിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് ദര്‍ശന ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

5 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

വിജയികള്‍ക്ക് ഒരായിരം ആശംസകള്‍ ........

വിജയികള്‍ക്ക് എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ ആശംസകള്‍ നേരുന്നു... ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ അല്‍‌പ്പം താമസിച്ചുവെന്നതില്‍ ക്ഷമ ചോദിക്കുന്നു. മോങ്ങത്തെ മുഴുവന്‍ റിസള്‍റ്റ് മുഴുവന്‍ പരിശോദിച്ച് ഉറപ്പ് വരുത്താനുള്ള കാല താമസമാണ് അതിനു കാരണം.
സി.ടി.അലവി കുട്ടി
ചീഫ് എഡിറ്റര്‍

ഓരോ വാര്‍ത്തകളും, അതിന്‍റെതായ സമയത്ത് പുറത്ത് വരുമ്പോള്‍ ആണ് അതിന്നു പ്രശക്തി ലഭിക്കുന്നത് .അല്ലാതെ ദര്‍ശന ക്ലബ്‌ മെമ്പര്‍മാര്‍ വിജയികളെ അനുമോധിക്കുന്നത് വരെ കാത്തിരിക്കുന്നത് വളരെ ദയനീയമാണ്, കാത്തിരിക്കാന്‍ "എന്‍റെ മോങ്ങം" മോങ്ങം സ്വദേശികളുടെ ഒരു കൂട്ടായ് മയോ ?. അതോ , ദര്‍ശനാ ക്ലബി ന്‍റെ ബിനാമിയോ ? ഏതായാലും വെള്ളിഴായ്ച്ച വന്ന റിസള്‍ട്ട്‌ ഞായരാഴ്ച എങ്കിലും പ്രസിദ്ധീകരിച്ചതില്‍ "എന്‍റെ മോങ്ങം" ത്തിനു എല്ലാ നന്മകളും നേരുന്നു , ഇനിയെങ്കിലും വാര്‍ത്തകള്‍ക്ക് അതിന്‍റെതായ വില നല്‍കുവാന്‍ എന്‍റെ മോങ്ങം ശ്രമിക്കും എന്ന് കരുതുന്നു .

ഗഫൂറിന്റെ പ്രതികരണം ഗൌരവമേറിയത് തന്നെയാണ്, അത് ശ്രദ്ദിക്കുമെന്ന് പറയുമ്പോള്‍ തന്നെ വെള്ളിയാഴ്ച വൈകിയാണ് റിസള്‍ട്ട് പ്രസിദ്ദീകരിക്കുന്നത്,മോങ്ങം പ്രദേശത്ത് എത്ര കുട്ടികള്‍ക്ക് ഉന്നത വിജയം നേടി എന്ന് ഉറപ്പ് വരുത്താതെ നമ്മള്‍ വാര്‍ത്ത പ്രസിദ്ദീകരിച്ചാല്‍ അത് വിമര്‍ശനത്തിന് ഇടയാകുമെന്ന് ഞങ്ങള്‍ക്ക് എസ് എസ് എല്‍ സി ഫലം പ്രസിദ്ദീകരിച്ചതിലൂടെ അനുഭവിച്ചതാണ്.

മോങ്ങത്തെ വാര്‍ത്തകള്‍ അറിയാന്‍ "എന്‍റെ മോങ്ങത്തെ "ആശ്രയിക്കുന്ന ഒരു ആളാണ്‌ ഞാന്‍ ,അത് കൊണ്ടാണ് വാര്‍ത്തയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു എന്നേയോള്ളൂ,ഇതെല്ലാം അതിന്‍റെ സമയത്ത് ചെയ്യുമ്പോയെ അതിന്നു പ്രാധാന്യം ലഭിക്കൂ ,ഇനിയെങ്കിലും വാര്‍ത്തകള്‍ക്കു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ "എന്‍റെ മോങ്ങം " ശ്രമിക്കുമെന്നു വിശ്വസിക്കട്ടെ ,നമ്മളാല്‍ കഴിയുന്ന എല്ലാ സഹായവും "എന്‍റെ മോങ്ങം " ബ്ലോഗിന്ന് ഉറപ്പു തരുന്നു .ആരെയെങ്കിലും വേധനപിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നു .

Post a Comment