ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും: ഉബൈദുള്ള

      വള്ളുവമ്പ്രം: ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മലപ്പുറം മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപെട്ട പി.ഉബൈദുള്ള പ്രഖ്യാപിച്ചു.  സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചത് എന്നിലുള്ള വിശ്വാസം കൊണ്ടാണെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ടെന്നും അതിനുള്ള പ്രവര്‍ത്തനം ഈ മണ്ഡലത്തില്‍ ഞാന്‍ നടത്തുമെന്നും എന്നും ജനങ്ങളെ സാക്ഷി നിര്‍ത്തി ഉബൈദുള്ള പ്രസ്‌താവിച്ചു. മോങ്ങം ഏരിയാ യുഡിഫ് കമ്മിറ്റി സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിനു പരിസമാപ്‌തി കുറിച്ച് കൊണ്ട് വള്ളുവമ്പ്രത്ത് സംഘടിപ്പിച്ച പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം
          മോങ്ങം, പുല്ലാര, അറവങ്കര എന്നീ മൂന്ന് മേഖലയില്‍ നിന്ന് തുടങ്ങിയ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ആഹ്ലാദ പ്രകടനം രാത്രിയോടെ വള്ളുവമ്പ്രത്ത് സമാപിച്ചു. സമാപന സമ്മേളനത്തില്‍ ഉബൈദുള്ള, നൌഷാദ് മണ്ണിശ്ശേരി എന്നിവര്‍ സംസാരിച്ചു. ജന പങ്കാളിത്തം കൊണ്ടും വമ്പിച്ച കരിമരുന്ന് പ്രയോഗം കൊണ്ടും വിജയാഹ്ലാദം ശ്രദ്ധേയമായി.
    മോങ്ങത്ത് നിന്നും ആരംഭിച്ച പ്രകടനത്തിനു കോണ്‍ഗ്രസ് നേതക്കന്‍‌മാരായ സി.കെ.ബാപ്പു, പി.പി.ഹംസ സോഷ്യലിസ്റ്റ് ജനത നേതാവ് സി.ഹംസ.ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.കെ മുഹമ്മദ്, മുസ്ലിം ലീഗ് ശാഖാ പ്രസിഡ്ന്റ് കുഞ്ഞിമുഹമ്മദ് മോങ്ങം എന്നിവര്‍ നേതൃത്വം നല്‍കി. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

യു.ഡി.എഫ് മാനിഫെസ്റോ പറയുന്ന പോലെ വികസന പ്രവര്‍ത്തങ്ങള്‍ നടപില്ലക്കാന്‍ ഉബൈടുല്ലക്ക് സാതികട്ടെ എന്നു ആശംസിക്കുന്നു.

Post a Comment