സി.ബി.എസ്.സി ഫുള്‍ എ പ്ലസ് നേടി നസീബ മുഹമ്മദലി ടി.പി

       മോങ്ങം: സി.ബി.എസ്.സി പത്താം തരം പരീക്ഷാ ഫലം ഇന്ന് പുറത്ത് വന്നപ്പോള്‍ ടി.പി.നസീബ മുഹമ്മദലി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി നാടിനു അഭിമാനമായി. മോങ്ങം ചെരുപുത്തൂര്‍ താഴേ പറമ്പന്‍ മുഹമ്മദലി എന്ന കുഞ്ഞിപ്പയുടെയും സി.കെ.ആരിഫയുടെയും മകളായ നസീബ കോഴിക്കോട് ദയാപുരം റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.
     നാടിന്റെ പൊന്‍ തിളക്കമായി   മികച്ച വിജയം നേടിയ നസീബയുടെ കുടുംബം ഏറെക്കാലം മക്കയിലായിരുന്നതിനാല്‍ എല്‍ കെ ജി മുതല്‍ നാലാം തരം വരെ മക്കയിലെ ഗുഡ് ഹോപ്പ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലും അഞ്ച് മുതല്‍ ഏഴാം തരം വരെ ജിദ്ദ ഇന്റര്‍ നാഷണല്‍ എംമ്പസി സ്‌കൂളിലുമാണ് പഠനം നടത്തിയത്. എട്ടാം ക്ലാസ് മുതല്‍ പഠിക്കുന്ന കോഴിക്കോട് ദയാപുരം റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് തന്നെ അഭിമാനിക്കാവുന്ന വിജയം നേടികൊടുത്തു കോണ്ടാണ് ഈ കൊച്ചു മിടുക്കി ഇന്ന് നമ്മുടെ നാടിന്റെ താരമായത്.  

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

congratulations and best of luck for a good future

Post a Comment