ജീവന്‍ പണയം വെച്ച് സാഹസിക പ്രകടനം


     മോങ്ങം: ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ജീവന്‍ പണയം വെച്ച് നടത്തിയ സാഹസിക പ്രകടനം കാണികളില്‍ അരമണിക്കൂറോളം അത്ഭുതവും അമ്പരപ്പും ഉളവാക്കി. മണ്ണില്‍ കുഴിയെടുത്ത് അതില്‍ തലമൂടി ഉടല്‍ ഭാഗം മാത്രം മണ്ണിനു മുകളിലാക്കി അഭ്യാസി കാലുകളുയര്‍ത്തി അര മണിക്കൂര്‍ നിന്നപ്പോള്‍ അത് ഒരു വേള കണ്ടു നിന്നവരില്‍ കൌതുകത്തിനപ്പുറം സഹതാപവും ഉളവാക്കി. ഇന്നലെ വൈകുന്നേരം മോങ്ങം അങ്ങാടിയില്‍ ഒരു നാടോടി തന്റെയും കുടും‌ബത്തിന്റെയും വിശപ്പടക്കുന്നതിനായി നടത്തിയ സാഹസിക പ്രകടനം കണ്ട് ചുറ്റും കൂടി നിന്നവരില്‍ നിന്നു സഹായ ഹസ്‌തം ഒഴുകി. അപകടകരമായ ഇത്തരം പ്രകടനങ്ങള്‍ ആരും അനുകരിക്കരുതെന്ന് അഭ്യാസി ഓമിപ്പിച്ചു. 
                   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment