ജിദ്ദയില്‍ ചികിത്സയിലായിരുന്ന ഹഫ്‌സത്ത് മരണപെട്ടു

       ജിദ്ദ: ജിദ്ദയില്‍ ചികിത്സയിലായിരുന്ന മോങ്ങം ഹില്‍ടോപ്പ് സി.കെ.സൈനുദ്ധീന്റെ ഭാര്യ ഹഫ്‌സത്ത് (42) മരണപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസത്തോളമായി ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഹഫ്‌സത്തിനു രക്താര്‍ബുദമാണെന്ന് കഴിഞ്ഞ ദിവസം ഡോക്‌ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോകാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു വെങ്കിലും ഇന്നലെ രാത്രിയോടെ രോഗം മൂര്‍ച്ചിച്ചതിന്റെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന രോഗി ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മരണപെട്ടത്. ഹഫ്‌സത്ത് ഗുരുതരാവ്സഥയില്ലണെന്ന വാര്‍ത്ത ഇന്ന് രാവിലെ എന്റെ മോങ്ങം റിപ്പോര്‍ട്ട് ചൈതിരുന്നു.
   മോങ്ങം മറ്റത്തൂര്‍ പരേതനായ കന്നങ്കാട്ടില്‍ മമ്മദ് ഹാജിയുടെയും ആയിശയുടെയും മൂത്ത മകളായ ഹഫ്‌സത്ത് മോങ്ങം ഹില്‍ടോപ്പില്‍ പരേതനായ സി.കെ.മമ്മോയിന്‍ മുസ്ലിയാരുടെ മകന്‍ സി.കെ.സൈനുദ്ധീന്‍ എന്ന കുഞ്ഞിപ്പയുടെ ഭാര്യയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ജിദ്ദയില്‍ കുടുംബസമേതം താമസിക്കുന്ന ഹഫ്‌സത്ത് ജിദ്ദയില്‍ അറിയപെടുന്ന ഒരു ലേഡീസ് തയ്യല്‍ കാരിയും എംബ്രോയ്‌ഡറി ഡിസൈനറുമായിരുന്നു എന്നതിനാല്‍ മലയാളി കുടുംബിനികള്‍ക്കിടയില്‍ സുപരിചതയായിരുന്നു. മൂ‍ന്ന് കുട്ടികളുടെ മാതാവാണ് ഹഫ്സത്ത്. 
 അബൂബക്കര്‍ സിദ്ധീഖ് എന്ന കന്നങ്കാട്ടില്‍ ബാബു, ജുബൈലില്‍ ജോലി ചെയ്യുന്ന നിസാമുദ്ധീന്‍ എന്നിവര്‍ സഹോദരങ്ങളും ജമീല, റസിയ, റം‌ല, ലൈല,  സുബൈദ, നസ്‌മ, ലുബ്‌ന, എന്നിവര്‍ സഹോദരിമാരാണ്. 
      മയ്യിത്ത് ജിദ്ദയില്‍ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും കഴിയുന്നത്ര പെട്ടന്ന് തന്നെ മറവ് ചെയ്യാനുള്ള കഠിന ശ്രമത്തിലാണെന്നും ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി സെക്രടറി അല്‍ മജാല്‍ അബ്‌ദു റഹ്‌മാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പന്തലാഞ്ചീരി അലവികുട്ടി 0502329348,  വാളപ്ര ഗഫൂര്‍ 0560399077, സി.ടി.അലവി കുട്ടി 0507654725, അല്‍ മജാല്‍ അബ്‌ദു റഹ്‌മാന്‍ 0502676495 എന്ന നമ്പരുകളില്‍ ബന്ധപെട്ടാല്‍ മതി.

              

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment